മതപരിവര്‍ത്തനവും മന്ത്രവാദവുംനടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍
- Published by:Sarika KP
- news18-malayalam
Last Updated:
തമിഴ്‌നാട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
പനാജി: മതപരിവര്‍ത്തനത്തിനും ദുര്‍മന്ത്രവാദത്തിനും നേതൃത്വം നല്‍കിയ കേസില്‍ ഗോവ സ്വദേശിയായ പാസ്റ്റര്‍ അറസ്റ്റില്‍. ഡൊമനിക് ഡിസൂസയാണ് പോലീസ് പിടിയിലായത്. തമിഴ്‌നാട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
ഗോവയിലെ സിയോളിമിലുള്ള ഫൈവ് പില്ലേഴ്‌സ് ചര്‍ച്ചിലേക്ക് പരാതിക്കാരന് പ്രവേശനം നിഷേധിച്ച് പാസ്റ്റര്‍ രംഗത്തെത്തിയത്. ഇദ്ദേഹത്തെ മതപരിവര്‍ത്തനം ചെയ്യാനും ഇയാള്‍ ശ്രമിച്ചു. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാസ്റ്ററിനെതിരെ നേരത്തെയും കേസെടുത്തിരുന്നു. 2022 മെയിലാണ് അത്തരമൊരു കേസ് ഡിസൂസയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.
'' ഡിസൂസ, ഇയാളുടെ ഭാര്യ ജോവന്‍, ഇവരുടെ മറ്റ് ചില കൂട്ടാളികള്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫൈവ് പില്ലേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ടവരാണിവര്‍,'' ഡിഎസ്പി ജിവ്ബ ദാല്‍വി പറഞ്ഞു.
advertisement
പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസൂസയ്‌ക്കെതിരെ എട്ട് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് മുമ്പ് പാസ്റ്ററിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് തമിഴ്‌നാട് സ്വദേശിയോട് ചര്‍ച്ചിലെ ജീവനക്കാര്‍ പറഞ്ഞിരുന്നുവെന്ന് മാപൂസ ഇന്‍സ്‌പെക്ടര്‍ ശിതാകാന്ത് നായക് പറഞ്ഞു. ഇതോടെയാണ് തമിഴ്‌നാട് സ്വദേശി മാപൂസ പോലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Location :
Goa
First Published :
January 02, 2024 1:15 PM IST