അയലത്തെ കുട്ടികളോടൊപ്പം കളിച്ച മക്കളെ സാത്താൻ കയറിയെന്ന് പറഞ്ഞ് തല്ലിയ പാസ്റ്റർ അറസ്റ്റിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
പോലീസെത്തി കതകു തുറന്നപ്പോൾ മൂന്ന് കുട്ടികളെയും കയറിൽ കെട്ടിയിട്ടനിലയിലാണ് കണ്ടത്
അയൽ വീട്ടിലെ കുട്ടികളോടൊപ്പം കളിച്ചതിന് സാത്താൻ കയറിയെന്ന് പറഞ്ഞ് എട്ടുമാസം ഉൾപ്പെടെയുമള്ള മൂന്നു കുട്ടികളെ കെട്ടിയിട്ട് തല്ലിയ പാസ്റ്റർ അറസ്റ്റിൽ. കേസിൽ കരുങ്കൽ പുല്ലത്തുവിളയിലെ പാസ്റ്റർ കിങ്സ്‌ലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്. കിങ്സിലി ഗിൽബർട്ട്-സജിനി ദമ്പതിമാരുടെ ആറും മൂന്നും വയസ്സുള്ള രണ്ട് ആൺ കുട്ടികളാണ് മർദനിരയായ മറ്റ് രണ്ട് മക്കൾ.
കഴിഞ്ഞ ദിവസം കുട്ടികളെ വീട്ടിലാക്കി പുറത്തുപോയ കിങ്സ്‌ലി മടങ്ങിയെത്തിയപ്പോൾ ഇവർ അയൽവീട്ടിലെ കുട്ടികളുമായി കളിക്കുന്നതു കണ്ടാണ് ഇയാൾ പ്രകോപിതനായത്. തുടർന്ന് വീട്ടിലെത്തിച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന സ്കിപ്പിങ് റോപ് ഉപയോഗിച്ച് ഇയാൾ കുട്ടികളെ മർദിക്കുകയായിരുന്നു.
രാത്രിയിൽ കുട്ടികളുടെ നിർത്താതെയുള്ള നിലവിളി കേട്ട് അയൽവാസികൾ കിങ്സിലിയുടെ വീട്ടിലെത്തിയെങ്കിലും കതക് പൂട്ടിയ നിലയിലായിരുന്നു. പാസ്റ്ററെ വിളിച്ചിട്ടും കതക് തുറക്കാതായതോടെയാണ് അയൽക്കാർ കരുങ്കൽ പൊലീസിൽ വിവരം അറിയിച്ചത്. പോലീസെത്തി കതകു തുറന്നപ്പോൾ മൂന്ന് കുട്ടികളെയും കയറിൽ കെട്ടിയിട്ടനിലയിലാണ് കണ്ടത്. കുട്ടികളുടെ ദേഹത്ത് അടിച്ച പാടുകളുമുണ്ടായിരുന്നു.
advertisement
ദിവസേന പ്രാർത്ഥനയ്ക്കായി കിങ്സിലി ഗിൽബർട്ടും ഭാര്യയും പുറത്തു പോകുമ്പോൾ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിട്ട് പോകുന്നതാണ് പതിവ്. സംഭവ ദിവസം പ്രാർത്ഥന കഴിഞ്ഞ് തിരിച്ചെത്തിയ ഗിൽബർട്ട് അടുത്ത വീട്ടിലെ കുട്ടികളുമായിട്ട് കളിക്കുന്ന മക്കളെക്കണ്ട് അവരുടെ ദേഹത്ത് സാത്താൻ കൂടിയെന്നുപറഞ്ഞ് കുട്ടികളെ മർദിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
Location :
Thiruvananthapuram,Kerala
First Published :
May 31, 2025 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അയലത്തെ കുട്ടികളോടൊപ്പം കളിച്ച മക്കളെ സാത്താൻ കയറിയെന്ന് പറഞ്ഞ് തല്ലിയ പാസ്റ്റർ അറസ്റ്റിൽ