advertisement

ഗോവയിൽനിന്ന് മദ്യം കടത്തി; പത്തനംതിട്ട സ്വദേശിക്ക് മൂന്ന് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

Last Updated:

കേരളത്തിൽ വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന മദ്യം എറണാകുളം റെയിൽവേ പോലീസാണ് പിടികൂടിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊച്ചി: ഗോവയിൽ നിന്ന് ട്രെയിൻ മാർഗം വിദേശമദ്യം കടത്തിയ കേസിൽ പത്തനംതിട്ട സ്വദേശിക്ക് മൂന്ന് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട സ്വദേശിയായ അഭിജിത്ത് ജി. നായരെ (25) ആണ് എറണാകുളം സെക്കൻഡ് അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഷ്മ ശശിധരൻ ശിക്ഷിച്ചത്.
2023 ഓഗസ്റ്റ് 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോവയിൽനിന്ന് നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ ആറ് കുപ്പികളിലായി നാലര ലിറ്റർ വിദേശമദ്യമാണ് പ്രതി കടത്തിയത്. eyword.
എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന സബ് ഇൻസ്പെക്ടർ പി.ആർ. രതീഷ് രജിസ്റ്റർ ചെയ്ത കേസിൽ, സബ് ഇൻസ്പെക്ടർ ഇ.കെ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. സുജ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗോവയിൽനിന്ന് മദ്യം കടത്തി; പത്തനംതിട്ട സ്വദേശിക്ക് മൂന്ന് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement