COVID 19| കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ; രാവിലെ ആറുമണി മുതൽ
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

News18
- News18 Malayalam
- Last Updated: March 30, 2020, 6:46 AM IST
കോട്ടയം: കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന്റ ഭാഗമായി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറ് മുതലാണ് നിരോധനാജ്ഞ. ഇന്ന് മുതൽ ജില്ലയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാല് പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. കൊറോണ മുന്‍കരുതല്‍ നടപടികള്‍ക്ക് വിരുദ്ധമായി ജനങ്ങള്‍ നിയമവിരുദ്ധമായി കൂട്ടം കൂടുന്നതായി ജില്ലാ പോലീസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ഉത്തരവിൽ പറയുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.