'ലൈംഗിക പീഡനക്കേസ് പ്രതികളെ സംരക്ഷിച്ചു'; പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ
- Published by:Arun krishna
- news18-malayalam
Last Updated:
കഴിഞ്ഞ മെയ് എട്ടിന് രാജസ്ഥാൻ സ്വദേശിയായ യുവതിയെ കുമളിയിൽ പീഡിപ്പിച്ച സംഭവത്തിലാണ് നടപടി.
പീഡനക്കേസ് പ്രതികളെ സംരക്ഷിച്ച ഇടുക്കി പീരുമേട് ഡി.വൈ.എസ്.പിക്ക് സസ്പെൻഷൻ. 31 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ മാത്യൂ ജോസ്, സക്കീര്‍ മോന്‍ എന്നിവരെ സംരക്ഷിച്ചതിനാണ് പീരുമേട് ഡി.വൈ.എസ്.പി. പി.ജെ കുര്യാക്കോസിനെ സര്‍വീസില്‍ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ മെയ് എട്ടിന് രാജസ്ഥാൻ സ്വദേശിയായ യുവതിയെ കുമളിയിൽ പീഡിപ്പിച്ച സംഭവത്തിലാണ് നടപടി. തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ സ്വര്‍ണവും പണവും അപഹരിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഡിവൈഎസ്പി തടഞ്ഞു എന്നാണ് ആരോപണം.
ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് വി യു കുര്യാക്കോസിന്റെ അന്വേഷണ റിപ്പോർട്ടിൻ മേലാണ് നടപടി.
Location :
Idukki,Kerala
First Published :
September 26, 2023 10:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ലൈംഗിക പീഡനക്കേസ് പ്രതികളെ സംരക്ഷിച്ചു'; പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ