വൈവയ്ക്കായി അടച്ചിട്ട മുറിയിലേക്ക് വിദ്യാർഥിനികളെ വിളിച്ചുവരുത്തി പീഡിപ്പിച്ച ഫിസിക്സ് പ്രൊഫസർ പിടിയിൽ

Last Updated:

പന്ത്രണ്ടോളം ബിരുദ വിദ്യാർഥിനികളാണ് അദ്ധ്യാപകനെതിരെ പരാതിയുമായി രംഗത്തു വന്നത്

News18
News18
വൈവയ്ക്കായി അടച്ചിട്ട മുറിയിലേക്ക് വിദ്യാർഥിനികളെ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ ഫിസിക്സ് പ്രൊഫസർ പിടിയിൽ. ഡെറാഡൂണിലെ ഡോയിവാല സ്വദേശിയായ സർക്കാർ കോളേജ് അസി. പ്രൊഫസർ അബ്ദുൽ സലീം അൻസാരിയാണ് (44) പൊലീസ് പിടിയിലായത്. ഹരിദ്വാറിലെ റൂർക്കിയിലുള്ള കെഎൽഡിഎവി പിജി കോളേജിൽ ഭൗതിക ശാസ്ത്ര പ്രാക്ടിക്കൽ പരീക്ഷക്കിടെയാണ് സംഭവം നടന്നത്. ഇവിടെ എക്‌സ്‌റ്റേണൽ എക്‌സാമിനറായി എത്തിയതായിരുന്നു അൻസാരി. റൂർക്കിക്കടുത്തുള്ള ഗവൺമെന്റ് ഡിഗ്രി കോളേജ് ചുഡിയാലയിലെ ഫാക്കൽറ്റി അംഗമാണ് അൻസാരി.
വൈവ പരീക്ഷയ്ക്കായി വിദ്യാർഥനികളെ അദ്ധ്യാപകൻ അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തി ലൈഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പന്ത്രണ്ടോളം ബിരുദ വിദ്യാർഥിനികളാണ് അദ്ധ്യാപകനെതിരെ പരാതിയുമായി രംഗത്തു വന്നത്. ലൈംഗികമായി പീഡിപ്പിക്കുകയും ഫോൺ നമ്പർ കൈയിൽ എഴുതിവെച്ച് രാത്രിയിൽ വിളിക്കാൻ ആവശ്യപ്പെട്ടുവെന്നും പീഡനത്തിനിരയായ വിദ്യാർഥിനികളിലൊരാൾ പറഞ്ഞു.
തുടർന്ന് വിദ്യാർഥിനികൾ കോളേജ് അധികൃതരെ അറിയിക്കുകയും കോളേജിൽ പ്രതിഷേധിഷേധിക്കുകയും ചെയ്തു. വിദ്യാർഥിനികളുടെ പരാതിയിൽ പൊലീസ് അദ്ധ്യാപകനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരന്നു. പ്രൊഫസർക്കെതിരെ ബിഎൻഎസ് സെക്ഷൻ 75-2 (ലൈംഗിക പീഡനം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. അൻസാരിക്ക് ചുമതലയുണ്ടായിരുന്ന എല്ലാ പ്രായോഗിക പരീക്ഷകളും കെ‌എൽ‌ഡി‌എ‌വി കോളേജ് അധികൃതർ റദ്ദാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വൈവയ്ക്കായി അടച്ചിട്ട മുറിയിലേക്ക് വിദ്യാർഥിനികളെ വിളിച്ചുവരുത്തി പീഡിപ്പിച്ച ഫിസിക്സ് പ്രൊഫസർ പിടിയിൽ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement