തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം. പട്ടം സെയ്ന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി ജെ ഡാനിയലിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ തന്നെ മറ്റൊരു സ്കൂളിലെ വിദ്യാര്‍ഥികളാണ് ഡാനിയേലിനെ മര്‍ദ്ദിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. രാവിലെ സ്കൂളിലേക്ക് വരാന്‍ ബസ് ഇറങ്ങുമ്പോള്‍ ബസ് സ്റ്റോപ്പില്‍ കാത്തുനിന്നായിരുന്നു ഡാനിയേലിനെ വിദ്യാർഥികള്‍ ആക്രമിച്ചത്. മര്‍ദനമേറ്റ് അവശനായ ഡാനിയേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ആക്രമിച്ച വിദ്യാര്‍ത്ഥികളും ഡാനിയേലുമായി മുന്‍പ് തര്‍ക്കമുണ്ടായിരുന്നു.ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. വിദ്യാര്‍ഥിയോടും രക്ഷിതാക്കളോടും നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 19കാരന് പിടിയില്‍
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച പത്തൊന്പതുകാരന് അറസ്റ്റില്‍.മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാനെ(19) യാണ് അരീക്കോട് എസ്. എച്ച്. ഒ സി. വി ലൈജുമോന് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാല്‍ പെണ്‍കുട്ടി പ്രതിയെ പേടിച്ച് പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് 20 നാണ് പ്രതി പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയത്. അരീക്കോട് നിന്നും പ്രതി പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി ഒതായിയില്‍ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ഭീഷണിയില്‍ പെണ്‍കുട്ടിയുടെ മനോനില തകരാറിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അരീക്കോട് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയില്‍ പ്രതിയുടെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ റയാന് എതിരെ പോക്സോ പ്രകാരം കേസ് എടുത്ത് മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്എച്ച്ഒ സിവി ലൈജുമോന്റെ നേതൃത്വത്തില്‍ എസ്ഐ അമ്മദ്, എഎസ്ഐ കബീര്‍, ജയസുധ, സിപിഒമാരായ രതീഷ്, ഷിനോദ്, രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.