പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിയ്ക്ക് സൈക്കിൾ ചെയിൻ ഉപയോഗിച്ച് സഹപാഠിയുടെ ക്രൂര മർദനം

Last Updated:

സൈക്കിൾ ചെയിൻ കൊണ്ടുള്ള ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു

News18
News18
തിരുവനന്തപുരം: പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിയ്ക്ക് സഹപാഠിയുടെ ക്രൂര മർദനം. തിരുവനന്തപുരം കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പുല്ലൂർമുക്ക് സ്വദേശിക്കാണ് മർദനമേറ്റത്. ക്ലാസ് മുറിയിൽ വച്ച് സൈക്കിൾ ചെയിൻ ഉപയോഗിച്ചാണ് സഹപാഠി ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിദ്യാർഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കല്ലമ്പലം പോലീസ് കേസെടുത്തു.
സൈക്കിൾ ചെയിൻ കൊണ്ടുള്ള ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ കൈയിൽ പൊട്ടലും തലയുടെ വിവിധ ഭാഗങ്ങളിലായി ചതവുകളും ഉണ്ടെന്ന് പരാതിയിൽ പറയുന്നു. അതേസമയം, സഹപാഠി കുട്ടിയെ ഫോണിൽ ഭീക്ഷണിപ്പെടുത്തിയ ശേഷമാണ് ആക്രമിച്ചതെന്ന് മാതാവ് പറയുന്നു. കുട്ടിയ്ക്ക് പരിക്കേറ്റ വിവരം സ്കൂൾ അധികൃതർ വീട്ടുകാരെ അറിയിക്കാൻ വൈകിയതായും ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് മർദിച്ച സഹപാഠിയ്ക്കെതിരെ ജൂവനൈൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിയ്ക്ക് സൈക്കിൾ ചെയിൻ ഉപയോഗിച്ച് സഹപാഠിയുടെ ക്രൂര മർദനം
Next Article
advertisement
ശബരിമല സ്വർണപ്പാളി വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രം: വെള്ളാപ്പള്ളി നടേശൻ
ശബരിമല സ്വർണപ്പാളി വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രം: വെള്ളാപ്പള്ളി നടേശൻ
  • ശബരിമല സ്വർണപ്പാളി വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രമാണെന്ന് വെള്ളാപ്പള്ളി നടേശൻ.

  • ശബരിമല വിഷയം തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

  • സ്വർണം കട്ടവർ ജയിലിലേക്ക് പോകുകയാണെന്നും, ജനം ഇത് തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

View All
advertisement