advertisement

നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരായ പോക്സോ കേസ്; ഇടക്കാല സംരക്ഷണം തുടരും, സുപ്രീംകോടതി

Last Updated:

നാലുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 2024 ജൂണിലാണ് കസബ പൊലീസ് നടനെതിരെ കേസെടുത്തത്

News18
News18
പോക്സോ കേസ് പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം തുടരും. നടനെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീം കോടതി ഉത്തരവ് മാർച്ച് 24 വരെ നീട്ടി. നാലുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 2024 ജൂണിലാണ് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ മകളെ പീഡിപ്പിച്ചുവെന്നാണ് അമ്മയുടെ പരാതി.
കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ജയചന്ദ്രൻ, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. കുട്ടിയുടെ മൊഴി അവിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. തുടർന്ന് പൊലീസ് ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച നടന് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരായ പോക്സോ കേസ്; ഇടക്കാല സംരക്ഷണം തുടരും, സുപ്രീംകോടതി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement