കൊല്ലം ചടയമംഗലത്തെ നഗ്നപൂജയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇര; മന്ത്രവാദിക്കെതിരെ പോക്സോ കേസ്
- Published by:Arun krishna
- news18-malayalam
Last Updated:
പ്രതികളെ കണ്ടെത്തുന്നതിന് തമിഴ്‌നാട്ടിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസിന്റെ പരിശോധന തുടരുകയാണ്.
കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നപൂജയ്ക്ക് ഇരയാക്കിയ സംഭവത്തിലെ പ്രതിയായ മന്ത്രവാദി അബ്ദുള്‍ ജബ്ബാറിനെതിരെ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും നഗ്നപൂജയ്ക്ക് ഇരയാക്കിയതിന് ഇയാള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അബ്ദുള്‍ ജബ്ബാറിനെതിരെ പോക്സോ നിയമ പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
മൂന്നുവര്‍ഷം മുമ്പ് അബ്ദുല്‍ ജബ്ബാറും മറ്റ് പ്രതികളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കന്യകാ പൂജ നടത്തിയെന്ന പരാതിയാണ് പൂയപ്പള്ളി സ്റ്റേഷനില്‍ നിലവില്‍ ലഭിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മന്ത്രവാദത്തിനുപയോഗിച്ചതിനും കടന്നുപിടിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോക്‌സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടിലും പെണ്‍കുട്ടിക്കും ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു മന്ത്രവാദം.
advertisement
അതേസമയം, പ്രതികളെ കണ്ടെത്തുന്നതിന് തമിഴ്‌നാട്ടിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസിന്റെ പരിശോധന തുടരുകയാണ്.
Location :
First Published :
October 28, 2022 2:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലം ചടയമംഗലത്തെ നഗ്നപൂജയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇര; മന്ത്രവാദിക്കെതിരെ പോക്സോ കേസ്