എറണാകുളം: ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതി പിടിയില്‍. എരൂര്‍ വെട്ടില്‍ക്കാട്ടില്‍ വീട്ടില്‍ തങ്കപ്പനാണ് (64) അറസ്റ്റിലായത്. ഹില്‍പാലസ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Also read-വീട്ടുമുറ്റത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഇതര സംസ്ഥാന യുവാവ് പിടിയിൽ
കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകവെ പെണ്‍കുട്ടിക്ക് മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് പല ദിവസങ്ങളിലായി പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഹില്‍പാലസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.