യാത്രക്കാർക്ക് സന്തോഷവാർത്ത, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകൾക്കും സെലക്ഷൻ ഫീ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ
- Published by:SIBILI S
- news18-malayalam
Last Updated:
ഏതൊരു വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകൾക്ക് അധിക തുക നൽകേണ്ടിവരില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു
ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് സന്തോഷവാർത്തയുമായി കേന്ദ്രസർക്കാർ. യാത്രക്കാർക്ക് സീറ്റ് തെരഞ്ഞെടുക്കുമ്പോൾ ഇനി അധിക തുക നൽകേണ്ടിവരില്ല. ഏതൊരു വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകൾക്ക് അധിക തുക ഈടാകേണ്ടിവരില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. യാത്രക്കാരുടെ അവകാശങ്ങൾ കർശനമായും ലഭ്യമാക്കണമെന്നും വിമാനകമ്പനികളോട് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. യാത്രക്കാർക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു.
ഒരേ പിൻആറിൽ യാത്ര ചെയ്യുന്നവർക്ക് ഒന്നിച്ചിരിക്കാൻ കഴിയുന്ന തരത്തിൽ സീറ്റുകൾ അനുവദിക്കണമെന്നും പരമാവധി അടുത്തടുത്ത സീറ്റുകൾ നൽകണമെന്നും നിർദേശമുണ്ട്. യാത്രക്കാർക്ക് വേണ്ടി സൗജന്യ വൈഫൈ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുറഞ്ഞ നിരക്കിൽ ഭക്ഷണവും വ്യോമയാന മന്ത്രാലയം ഒരുക്കിയിരിക്കുകയാണ്. മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങൾ,
1) എല്ലാ വിമാനങ്ങളിലും 60 % സീറ്റുകളും മുൻകൂട്ടി തെരഞ്ഞെടുക്കുമ്പോൾ അധിക ചാർജ് ഈടാക്കരുത്
2) ഒരേ പി.എൻ.ആറിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ഒരുമിച്ചിരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം
advertisement
3) സ്പോർട്സ് കിറ്റുകളും മ്യൂസിക്കൽ ഇൻസ്ട്രമെന്റുകളും കൊണ്ടുപോകുന്നതിന് ലളിതവും സുതാര്യവുമായ നിയമങ്ങൾ നടപ്പിലാക്കണം
4) വളർത്തുമൃഗങ്ങളെ വിമാനത്തിൽ കൊണ്ടുപോകുന്നതിന് വ്യക്തമായ നയം രൂപീകരിക്കണം
5) എയർലൈൻ വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ, വിമാനത്താവള കൗണ്ടറുകൾ എന്നിവയിലൂടെ യാത്രക്കാരുടെ അവകാശങ്ങളെ കുറിച്ച് വിശദീകരിക്കുക
6) വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്ന അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണം
7) യാത്രക്കാർക്ക് അവരുടെ പ്രാദേശിക ഭാഷയിൽ അവകാശങ്ങളെ കുറിച്ച് ധരിപ്പിക്കുക
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Mar 18, 2026 12:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
യാത്രക്കാർക്ക് സന്തോഷവാർത്ത, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകൾക്കും സെലക്ഷൻ ഫീ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ










