ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി;ഒരു യുവതി എതിർത്തു; നാലു യുവാക്കൾ പിടിയിൽ
Last Updated:
2018 മാര്‍ച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നതെന്ന് പൊലീസ് പറയുന്നു
കായംകുളം: ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറിയ സംഘം അറസ്റ്റിൽ. നാലു പേരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറിയ സംഘത്തിലെ നാലു പേരാണ് അറസ്റ്റിലായത്. കായംകുളം, കുലശേഖരപുരം, കേരളപുരം, തിരുവല്ല സ്വദേശികൾക്കെതിരെയാണ് DySP ആര്‍ ബിനുവിന്റെ നിര്‍ദ്ദേശാനുസരണം കായാകുളം സി ഐ പി.കെ സാബുവിന്റെ നേതൃതത്തില്‍ അറസ്റ്റ് ചെയ്തത്. എസ്. ഐ. സി. എസ് ഷാരോൺ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കുടുക്കിയത്.
നായ്ക്കട്ടി ആക്രമണത്തിന് പിന്നിൽ സാമ്പത്തികപ്രശ്നമോ, സൗഹൃദത്തിലെ വിള്ളലോ? ദുരൂഹത ബാക്കി
2018 മാര്‍ച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നതെന്ന് പൊലീസ് പറയുന്നു. കായംകുളം സ്വദേശിയായ യുവാവ് ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായകുളത്തെത്തി. കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോടുകാരന് കൈമാറി.
advertisement
തുടര്‍ന്ന് ഷെയര്‍ചാറ്റ് വഴി പരിപയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കൂവയ്ക്കുകയും ചെയ്തു. അതിനുശേഷം ഷെയർ ചാറ്റുവഴി പരിചയപ്പെട്ട കേരളപുരം, തിരുവല്ല സ്വദേശികളുടെ വീടുകളില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോയി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തതിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടർന്നും മറ്റുള്ളവരുമായി ബന്ധപ്പെടാൻ കായംകുളം സ്വദേശി നിർബന്ധിച്ചതോടെയാണ് ഭാര്യയായ യുവതി പൊലീസിനെ സമീപിച്ചത്.
Location :
First Published :
April 26, 2019 7:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി;ഒരു യുവതി എതിർത്തു; നാലു യുവാക്കൾ പിടിയിൽ