സിപിഎം നേതാവ് പീഡിപ്പിച്ചെന്ന് സിപിഐ വനിതാ നേതാവ്; പൊലീസ് കേസെടുത്തു

Last Updated:

പഞ്ചായത്ത് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സി പി ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്

കോഴിക്കോട്: സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പീഡന പരാതിയിൽ കേസ്. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ചെറുവണ്ണൂർ പഞ്ചായത്ത് അംഗവുമായ കെ പി ബിജുവിനെതിരെയാണ് കേസ്. പഞ്ചായത്ത് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സി പി ഐ വനിതാ നേതാവിന്റെ പരാതിയിൽ മേപ്പയ്യൂർ പൊലീസാണ് കേസെടുത്തത്.
ഒരാഴ്ച മുൻപാണ് കേസിന് ആസ്പദമായ സംഭവം. ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസിലെത്തിയ സി പി ഐ നേതാവായ യുവതിയെ ഒൻപതാം വാർഡ് അംഗം കെ പി ബിജു കയറിപ്പിടിച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ചെറുവണ്ണൂർ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഒമ്പതാംവാർഡ് മെമ്പറുമായ ബിജു സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമാണ്.
advertisement
Also Read- ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കിണറ്റില്‍ മരിച്ചനിലയില്‍
കഴിഞ്ഞ ദിവസമാണ് യുവതി മേപ്പയൂർ പൊലീസിൽ രേഖാമൂലം പരാതി നൽകിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കേസെടുത്തു. പ്രതി ഒളിവിലാണെന്നും ഉടൻ അറസ്റ്റ് ഉണ്ടാവുമെന്നും പൊലീസ് പറയുന്നു.
advertisement
പീഡനപരാതിയിൽ പ്രതിയായ ബിജു മെമ്പർ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെറുവണ്ണൂരിൽ സി പി ഐ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ റിപ്പോർട്ട്‌ ലഭിച്ചതിന് ശേഷമാവും പാർട്ടി നടപടികൾ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സിപിഎം നേതാവ് പീഡിപ്പിച്ചെന്ന് സിപിഐ വനിതാ നേതാവ്; പൊലീസ് കേസെടുത്തു
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement