'ഫാന്റം പൈലി'ക്കെതിരേ കേസെടുത്തു; ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതുവിനെതിരായ സൈബർ അധിക്ഷേപത്തിൽ

Last Updated:

ഗര്‍ഭിണിയായ ഭാര്യയെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറക്കി സഹതാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നരീതിയിലാണ് സൈബറിടങ്ങളില്‍ ഗീതുവിനെതിരേ പ്രചാരണമുണ്ടായത്

ജെയ്ക്കും ഗീതുവും
ജെയ്ക്കും ഗീതുവും
കോട്ടയം: പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതുവിനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പൊലീസ് കേസെടുത്തു. ഗീതു നല്‍കിയ പരാതിയില്‍ ‘ഫാന്റം പൈലി’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനെതിരേയാണ് മണര്‍കാട് പോലീസ് കേസെടുത്തത്.
ഗര്‍ഭിണിയായ ഭാര്യയെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറക്കി സഹതാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നരീതിയിലാണ് സൈബറിടങ്ങളില്‍ ഗീതുവിനെതിരേ പ്രചാരണമുണ്ടായത്. ഗീതുവിനെ ആക്ഷേപിക്കുന്നരീതിയില്‍ വീഡിയോയും പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരേയാണ് ഗീതു പോലീസില്‍ പരാതി നല്‍കിയത്.
advertisement
ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് സഹതാപമുണ്ടാക്കി വോട്ട് പിടിക്കാൻ ജെയ്ക്ക് ശ്രമിക്കുന്നുവെന്നാണ് വീഡിയോയില്‍ ആരോപിക്കുന്നത്. ഭർത്താവിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന എഡിറ്റ് ചെയ്ത വീഡിയോ ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
”ജയ്ക്കിന്റെ അവസാനത്തെ അടവ്. ഗർഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്‌ഷൻ വർക്കിന്‌ ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കൽ. അത് പുതുപ്പള്ളിയിൽ ചിലവാകില്ല ജെയ്ക്ക് മോനു”- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ഫാന്റം പൈലി എന്ന അക്കൗണ്ട് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ജെയ്ക്കിന്റെ ഭാര്യയായ ഗീതു തോമസ് എട്ട് മാസം ഗർഭിണിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഫാന്റം പൈലി'ക്കെതിരേ കേസെടുത്തു; ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതുവിനെതിരായ സൈബർ അധിക്ഷേപത്തിൽ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement