• HOME
  • »
  • NEWS
  • »
  • crime
  • »
  • പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽവെച്ച് യുവതിയുമായി ലൈംഗികബന്ധം; കോൺസ്റ്റബളിന് തടവുശിക്ഷ

പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽവെച്ച് യുവതിയുമായി ലൈംഗികബന്ധം; കോൺസ്റ്റബളിന് തടവുശിക്ഷ

"ഒരു കേസിൽ കസ്റ്റഡിയിലെടുത്ത്, സ്റ്റേഷനിലെത്തിച്ച യുവതിയോട് യൂണിഫോമിലുള്ള ഓഫീസർക്കൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപര്യമുണ്ടോയെന്ന് വിൽസൺ ചോദിക്കുകയായിരുന്നു"

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ലണ്ടൻ: പ്രതിയായ യുവതിയുമായി പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽവെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട പൊലീസ് കോൺസ്റ്റബിളിന് ജയിൽ ശിക്ഷ. ഇംഗ്ലണ്ടിലെ കോൺ‌വാൾ ലോൺ‌സ്റ്റെസ്റ്റണിലെ പോലീസ് സ്റ്റേഷനുള്ളിലാണ് സംഭവം. കോൺസ്റ്റബിളായ ക്രിസ്റ്റഫർ വിൽസൺ (43) എന്നയാൾക്കാണ് ക്രൌൺ കോടതി ജയിൽ ശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

    പൊലീസ് കസ്റ്റഡിയിലായിരുന്ന യുവതിയെ വശീകരിച്ചു ശുചിമുറിയിലെത്തിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. "ഒരു കേസിൽ കസ്റ്റഡിയിലെടുത്ത്, സ്റ്റേഷനിലെത്തിച്ച യുവതിയോട് യൂണിഫോമിലുള്ള ഓഫീസർക്കൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപര്യമുണ്ടോയെന്ന് വിൽസൺ ചോദിക്കുകയായിരുന്നു. തുടർന്നാണ് യുവതിയെയും കൂട്ടി പ്രതി ശുചിമുറിയിലേക്കു പോയത്"- പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

    വിൽസൻ ഡ്യൂട്ടിയ്ക്കിടയിലും മറ്റും നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറയുന്നു. ഇതുസംബന്ധിച്ച ശബ്ദരേഖ തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ജനുവരിയിൽ വാദം തുടങ്ങിയപ്പോൾ തന്നെ വിൽസനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

    Also Read- പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിനെ മർദ്ദിച്ച് മനുഷ്യ വിസർജ്യം തീറ്റിച്ച് നാട്ടുകാർ

    അതേസമയം താൻ തെറ്റു ചെയ്തിട്ടില്ലെന്നാണ് വിൽസൻ കോടതിയിൽ വാദിച്ചത്. താൻ യുവതിയെ ശുചിമുറിയിലേക്കു കൊണ്ടുപോയതല്ല. അവർ തന്‍റെ പിന്നാലെ വന്നതാണെന്നും അയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. യുവതി തന്നെ വശീകരിക്കുകയായിരുന്നുവെന്നും, അതിനുശേഷം കേസിൽ നിന്ന് ഒഴിവാക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെയാണ് തനിക്കെതിരെ ലൈംഗിക അപവാദവുമായി രംഗത്തെത്തിയതെന്നും ഇയാൾ കോടതിയിൽ വാദിച്ചു. എന്നാൽ വിൽസന്‍റെ വാദം തള്ളിക്കൊണ്ടാണ് കോടതി ജയിൽശിക്ഷ വിധിച്ചത്. സംഭവത്തെ തുടർന്ന് വിൽസനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.
    First published: