സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ബലാത്സംഗ കുറ്റം ചുമത്തി ആദ്യ കുറ്റപത്രം

Last Updated:

സംഭവം നടന്ന് ഏഴ് വർഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു.സ്വാമിക്കെതിരെ ബലാത്സംഗത്തിനും പെൺകുട്ടിക്കും സുഹൃത്ത് അയ്യപ്പദാസിനുമെതിരെ ജനനേന്ദ്രിയം മുറിച്ചതിനുമായി ക്രൈംബ്രാഞ്ച് രണ്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു.സംഭവം നടന്ന് ഏഴ് വർഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്.പേട്ടയിലെ പെണ്‍കുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു പീഡനം നടന്നതെന്ന് കുറ്റപത്രത്തിലുണ്ട്.ലൈംഗിക ഉപദ്രവം ചെറുക്കാനാണ് പെൺകുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
2017 -മെയ് 19-ന് പുലർച്ചെയാണ് തിരുവനന്തപുരം പേട്ടയിൽ സ്വാമി ഗംഗേശാനന്ദയെ ജനനേന്ദ്രിയം മുറിച്ച നിലയിൽ കണ്ടെത്തിയത്.പേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ഗംഗേശാനന്ദയുടെ പൂജാവിധികളിൽ വിശ്വസിച്ചിരുന്നു. പൂജ ചെയ്യാൻ എത്തിയ ഗംഗേശാനന്ദ 23 -കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷാർത്ഥം പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.സ്വാമിക്കെതിരെ മൊഴി നൽകിയ പെൺകുട്ടി പിന്നീട് മൊഴി മാറ്റി പറയുകയുണ്ടായി.ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലന്നും സ്വാമിയുടെ മുൻ അനുയായിയും തന്റെ സുഹൃത്തുമായ അയ്യപ്പദാസിന്റെ പ്രേരണ കാരണമാണ് ജനനേന്ദ്രിയം മുറിച്ചത് എന്നായിരുന്നു മാറ്റിയ മൊഴി.പരാതിക്കാരി ആദ്യ മൊഴി തിരുത്തിയെങ്കിലും കേസിനെ ബാധിക്കില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു.
advertisement
ഗംഗേശാനന്ദയെ ആക്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കും അയ്യപ്പദാസിനുമെതിരേ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ കുറ്റപത്രം ക്രൈം അടുത്തയാഴ്ച സമര്‍പ്പിക്കും.
Summary : First charge-sheet filed in Swami Gangesananda's genital mutilation case. The crime branch filed the charge-sheet seven years after the incident.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ബലാത്സംഗ കുറ്റം ചുമത്തി ആദ്യ കുറ്റപത്രം
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement