നിഖിൽ തോമസിന്‍റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്കും ലിസ്റ്റും വീട്ടിൽനിന്ന് കണ്ടെത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലെ നിർണായക തെളിവുകളാണ് നിഖിലിന്‍റെ വീട്ടിൽനിന്ന് അന്വേഷണ സംഘം കണ്ടെടുത്തത്
ആലപ്പുഴ: നിഖിൽ തോമസിന്‍റെ വ്യാജ കലിംഗ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വീട്ടിൽനിന്ന് കണ്ടെത്തി. നിഖിലിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കലിംഗ വാഴ്സിറ്റിയുടെ പേരിലുള്ള വ്യാജ മാർക്ക് ലിസ്റ്റും കണ്ടെടുത്തത്. ബികോം ഫസ്റ്റ് ക്ലാസിൽ പാസായെന്ന് മാർക് ലിസ്റ്റ് വ്യക്തമാക്കുന്നു. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലെ നിർണായക തെളിവുകളാണ് നിഖിലിന്‍റെ വീട്ടിൽനിന്ന് അന്വേഷണ സംഘം കണ്ടെടുത്തത്.
പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ നിഖിലിന് ഇത് ഒളിപ്പിക്കാനായില്ല. സി പി എം ജില്ലാ കമ്മിറ്റി ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറഞ്ഞപ്പോൾ തുല്യത സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തത്. യഥാർഥ സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കൽ എന്നാണ് പറഞ്ഞിരുന്നത്. വ്യാജരേഖ ചമച്ച കൊച്ചിയിലെ ഓറിയോൺ ഏജൻസിയിൽ ഇന്ന് തെളിവെടുത്തേക്കും.
advertisement
മുന്‍ എസ്എഫ്‌ഐ നേതാവായ അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപ വാങ്ങിയാണ് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നാണ് നിഖിലിന്റെ മൊഴി. ഇതേ തുടർന്ന് അബിനെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.
ഇപ്പോൾ മാലിയിലുള്ള അബിനെ നാട്ടിലെത്തിക്കാനുള്ള നീക്കം അന്വേഷണസംഘം ഉടൻ ആരംഭിക്കും. ഇതിനായി ഇന്‍റർപോളിന്‍റെ സഹായം തേടും. അബിൻ സി രാജിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയേക്കും.
Location :
Alappuzha,Alappuzha,Kerala
First Published :
June 26, 2023 7:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നിഖിൽ തോമസിന്‍റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്കും ലിസ്റ്റും വീട്ടിൽനിന്ന് കണ്ടെത്തി