വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി തട്ടിപ്പ്; രണ്ടു പേര്‍ പിടിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഉത്തര്‍പ്രദേശില്‍ 11 ദിവസം തങ്ങി പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടുന്ന സംഘത്തിനെ പൊലീസ് പിടികൂടിയത്
കൊച്ചി: വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി പണം തട്ടുന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സംഘം പ്രതികളെ പിടികൂടിയത്. ഉത്തര്‍പ്രദേശില്‍ 11 ദിവസം തങ്ങി പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടുന്ന സംഘത്തിനെ പൊലീസ് പിടികൂടിയത്.
വ്യാജ ഐഡിയിലൂടെ പണം തട്ടാന്‍ ശ്രമിച്ച മുഷ്താക് ഖാന്‍, നിസാര്‍ എന്നിവരെ ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍നിന്നാണ് പിടികൂടിയത്. കൊച്ചി സൈബര്‍ സെല്ലില്‍ നിന്നും ഉത്തര്‍പ്രദേശില്‍ തങ്ങിയ അന്വേഷണ സംഘത്തിന് പ്രതികളുടെ ലൊക്കേഷന്‍ കൃത്യമായി നല്‍കിക്കൊണ്ടിരുന്നു. മഥുരയിലെ ചൗക്കി ബംഗാര്‍ ഗ്രാമത്തിലെത്തി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. ഇത്തരത്തില്‍ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെയും അവരുടെ താവളവും കണ്ടെത്തി.
advertisement
11-ാം നാള്‍ പുലര്‍ച്ചെ മൂന്നിനാണ് പോലീസ് പ്രതികളുടെ താവളത്തിലെത്തിയത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ അഭ്യര്‍ത്ഥന പ്രകാരം മഥുര പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സൈബര്‍ തട്ടിപ്പിലും ഹാക്കിങ്ങിലും കുട്ടികള്‍ വരെ രംഗത്തുള്ള നാടാണ് ചൗക്കി ബംഗാര്‍. 18 വയസ്സില്‍ താഴെയുള്ള നിരവധി പേര്‍ തട്ടിപ്പ് സംഘത്തിന് കീഴിലുണ്ട്. കേസില്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് ഇവരെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് കമ്മിഷന്‍ സംഘത്തലവന്‍ നല്‍കും. കുട്ടികളുടെ പക്കലെല്ലാം നിരവധി സിമ്മുകളുണ്ട്. ഇവര്‍ക്ക് സിമ്മുകള്‍ വിതരണം ചെയ്യാനും ആള്‍ക്കാരുണ്ട്. നിരായുധരായി ഗ്രാമത്തിലേക്ക് പോലീസ് വാഹനം ചെന്നാല്‍ ഗ്രാമതലവനും സംഘവും കടത്തിവിടില്ല. സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ പക്കല്‍ നാടന്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുമുണ്ട്.
advertisement
ഇന്‍സ്‌പെക്ടര്‍ കെ.എസ്. അരുണ്‍, സീനിയര്‍ സി.പി.ഒ. എസ്. രമേശ്, ഇ.കെ. ഷിഹാബ്, സി.പി.ഒ. പി. അജിത് രാജ്, ആര്‍. അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളുടെ ഡിവൈസ് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ഉത്തര്‍പ്രദേശിലെത്തിയത്.
Location :
First Published :
July 26, 2021 6:48 PM IST


