ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചത് പാറശാല സ്വദേശിയെന്ന് സൂചന; പ്രതിക്കെതിരെ എറണാകുളത്ത് മാത്രം 10 കേസുകൾ

Last Updated:

നേരത്തെ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം നേരത്തെ പെൺകുട്ടിയും ദൃക്സാക്ഷിയും തിരിച്ചറിഞ്ഞിരുന്നു

ആലുവ പീഡനക്കേസ്
ആലുവ പീഡനക്കേസ്
കൊച്ചി: ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ എട്ടുവയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. തിരുവനന്തപുരം പാറശാല ചെങ്കൽ സ്വദേശിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊക്ക് സതീഷ് എന്നറിയപ്പെടുന്ന ഇയാൾക്കെതിരെ എറണാകുളത്ത് മാത്രം 10 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
സതീഷിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ എറണാകുളം ജില്ല വിട്ടുപോയിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സ്വദേശായമായ ചെങ്കലിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതി ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്. ഏറെക്കാലമായി സതീഷ് എറണാകുളത്താണ്. മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
നേരത്തെ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ ചിത്രം പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇയാളെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ദൃക്സാക്ഷിയും തിരിച്ചറിഞ്ഞിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ചെങ്കൽ സ്വദേശി സതീഷാണെന്ന് പൊലീസ് കണ്ടെത്തിയത്.
advertisement
ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹകരണ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ആലുവയിലെ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് കുട്ടി. പത്ത് വർഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. ഒരു വീട്ടിൽ രണ്ട് അതിഥി തൊഴിലാളികളുടെ കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ചത് പാറശാല സ്വദേശിയെന്ന് സൂചന; പ്രതിക്കെതിരെ എറണാകുളത്ത് മാത്രം 10 കേസുകൾ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement