Disciplinary Action| ഗുണ്ടയോടൊപ്പം യൂണിഫോമില്‍ മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
Disciplinary Action| ഗുണ്ടയോടൊപ്പം യൂണിഫോമില്‍ മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ഗുണ്ടയ്ക്കൊപ്പം യൂണിഫോമിൽ മദ്യപിക്കുന്ന ചിത്രം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിഐജി നിശാന്തിനി നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്റെ ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചത്.
Last Updated :
Share this:
തിരുവനന്തപുരം: ഗുണ്ടയോടൊപ്പം (Goonda) യൂണിഫോമില്‍ മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന് (police officer) സസ്‌പെന്‍ഷന്‍. പോത്തന്‍കോട് (Pothencode) പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജീഹാനെയാണ് സസ്‌പെന്റ് ചെയ്തത്. മണ്ണുമാഫിയ വാടകയ്‌ക്കെടുത്ത മുറിയില്‍ വച്ച് ഗുണ്ടയായ കുട്ടനുമായി പൊലീസുകാരന്‍ യൂണിഫോണില്‍ മദ്യപിക്കുന്ന ചിത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
ഗുണ്ടയ്ക്കൊപ്പം യൂണിഫോമിൽ മദ്യപിക്കുന്ന ചിത്രം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിഐജി നിശാന്തിനി നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്റെ ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചത്. മെന്റല്‍ ദീപുവെന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കുട്ടൻ. ഇതേ സ്ഥലത്തുവച്ച് കുട്ടനും ദീപുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. കുട്ടന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയൽവാസി വീട്ടിൽക്കയറി കുത്തിക്കൊന്നു
ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം കടയ്ക്കല്‍ കാറ്റാടി മുക്കില്‍ ഇന്നലെ രാത്രി നടന്ന കൊലപാതകത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോണ്‍സനാണ് (41) കൊല്ലപ്പെട്ടത്.
അയല്‍വാസിയായ ബാബുവാണ് ജോണ്‍സനെ കൊന്നത്. കഴിഞ്ഞ കുറേ നാളുകളായി ബാബു ജോണ്‍സന്‍റെ ഭാര്യയെ അനാവശ്യം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഇത് ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബാബു ജോണ്‍സനെ കുത്തിക്കൊല്ലുകയായിരുന്നു. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തില്‍ കലാശിച്ചത്.
സംഭവത്തിനു പിന്നാലെ ബാബു ഒളിവില്‍ പോകാന്‍ ശ്രമിച്ചു. രാത്രി വൈകി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്ന് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. ജോണ്‍സണുമായുളള സംഘര്‍ഷത്തിനിടെ കാലിന് പരിക്കേറ്റ ബാബുവിനെ പൊലീസ് എടുത്തു കൊണ്ട് നടന്നാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ബാബുവിനെ കോടതി റിമാന്‍ഡ് ചെയ്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.