കല്യാണം ക്ഷണിക്കാത്ത അയൽവാസി സത്കാരത്തിനിടെ സംഭാവന കൊടുക്കാനെത്തി; കൂട്ടത്തല്ലിൽ മുപ്പതിലേറെ പേർക്ക് പരിക്ക്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അച്ഛനുമായി വാക്കേറ്റമുണ്ടാക്കി തല്ലിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്
തിരുവനന്തപുരം: ബലരാമപുരത്ത് വിവാഹ സത്കാരത്തിനിടെയുണ്ടായ കൂട്ടത്തല്ലിൽ മുപ്പതിലേറെ പേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വിവാഹത്തലേന്ന് നടന്ന സത്കാരത്തിനിടെയാണ് കൂട്ടത്തല്ല് നടന്നത്. വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ് വിവാഹ വീട്ടിലെത്തി സംഭാവന നൽകിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്.
വിവാഹ സത്കാരത്തിൽ ക്ഷണിക്കാത്ത യുവാവ് വീട്ടിലെത്തി വിവാഹ സമ്മാനമായി സംഭാവന നൽകി. എന്നാൽ ഇത് വാങ്ങാൻ വീട്ടുകാർ തയ്യാറായില്ല. തുടർന്നുണ്ടായ തർക്കമാണ് കൂട്ടയടിയിലേക്കെത്തിയത്. പൊലീസ് സ്ഥലത്തെത്തിയാണ് സന്ദർഭം ശാന്തമാക്കിയത്.
advertisement
സംഘർഷത്തിൽ വധുവിന്റെ അച്ഛനുൾപ്പെടെ മുപ്പതിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെല്ലാം സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെത്തി ചികിത്സ തേടി. ഓഡിറ്റോറിയത്തിൽ വിവാഹ സത്കാരം പുരോഗമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.
സംഘർഷത്തിനിടയാക്കിയ യുവാവിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. മുൻപ് വധുവിന്റെ സഹോദരനെ മർദിച്ച കേസിൽ പൊലീസ് പിടികൂടിയിരുന്നു. ഇക്കാരണത്താൽ ഇയാളുടെ വീട്ടിൽ ക്ഷണക്കത്ത് നൽകാതിരുന്നത്.
Location :
First Published :
November 13, 2022 8:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കല്യാണം ക്ഷണിക്കാത്ത അയൽവാസി സത്കാരത്തിനിടെ സംഭാവന കൊടുക്കാനെത്തി; കൂട്ടത്തല്ലിൽ മുപ്പതിലേറെ പേർക്ക് പരിക്ക്