തിരുവനന്തപുരം മ്യൂസിയത്തിന് മുന്നിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
- Published by:Arun krishna
- news18-malayalam
Last Updated:
സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് ഡിസിപി
തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിചിച്ചിട്ടില്ലെന്ന് ഡിസിപി അജിത്കുമാർ വ്യക്തമാക്കി
ഏത് ദിശയിലാണ് പ്രതി ഓടി രക്ഷപ്പെട്ടത് എന്നതിൽ ആശയക്കുഴപ്പം ഉണ്ടായി..അതുകൊണ്ടാണ് അന്വേഷണത്തിന്റെ തുടക്കത്തിൽ അല്പം വൈകിയതെന്നും ഡിസിപി പറഞ്ഞു.
സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നൽകിയിട്ടും
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.
ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് പ്രഭാത സവാരിക്കെത്തിയ യുവതിക്കുനേരെ യുവാവ് ലൈംഗികാതിക്രമം നടത്തിയത്. പ്രതിയുടെ പിന്നാലെ യുവതി ഓടുന്നതും വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അക്രമി കാറിൽനിന്ന് ഇറങ്ങുന്നതും വിഡിയോയിൽ കാണാം.
advertisement
പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പരാതിക്കാരിയായ യുവതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെക്കുറിച്ചും അയാൾ ഉണ്ടാകാനിടയുള്ള സ്ഥലത്തെക്കുറിച്ചും സംഭവത്തിനു തൊട്ടുപിന്നാലെ പൊലീസിനു വിവരം നൽകിയിട്ടും അവർ ഗൗനിച്ചില്ലെന്നാണ് പരാതിക്കാരിയുടെ നിലപാട്. ലൈംഗികാതിക്രമം എന്ന് എഫ്ഐആറിൽ എഴുതിയെങ്കിലും, ജാമ്യം കിട്ടുന്ന ദുർബലമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരുന്നത്. ഇതിനെതിരെ വിമർശനം കടുത്തതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
Location :
First Published :
Oct 28, 2022 10:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം മ്യൂസിയത്തിന് മുന്നിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു










