അച്ഛൻ വളർത്തുന്ന പൂച്ചയെ അടിച്ചു കൊന്നു; 43 കാരനായ മകൻ അറസ്റ്റിൽ

Last Updated:

അമ്മയുടെ കാർ മോഷ്ടിച്ചെന്ന കുറ്റത്തിനാണ് കാൾട്ടൺ നേരത്തെ അറസ്റ്റിലായത്.

പോർട്ട്ലൻഡ്: പിതാവിന്റെ വളർത്തു പൂച്ചയെ ഫ്രൈയിംഗ് പാൻ കൊണ്ട് അടിച്ചു കൊന്ന കേസിൽ മകൻ അറസ്റ്റിലായി. യു എസിലെ പോർട്ട്ലൻഡിലെ മെയ്നിൽ ആണ് സംഭവം. താങ്ക്സ് ഗിവിങ്ങ് ഡേയുടെ ഭാഗമായിട്ട് ആയിരുന്നു പിതാവിന്റെ വളർത്തു പൂച്ചയെ ഫ്രൈയിംഗ് പാൻ വച്ച് അടിച്ച് കൊന്നത്. 43 കാരനായ റയാൻ ടി കാൾട്ടൺ ആണ് പിതാവിന്റെ പൂച്ചയെ അടിച്ചു കൊന്നത്.
മറ്റൊരു കുറ്റത്തിന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയയ്ക്കപ്പെട്ടതിനു പിന്നാലെയാണ് പൂച്ചയെ കൊന്ന സംഭവം ഉണ്ടായത്. പൂച്ചയെ കൊന്നതിനു പിന്നാലെ റയാനു മേൽ പുതിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂര കൃത്യത്തിനും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനുമാണ് റയാനെതിരെ കേസ് എടുത്തിരിക്കുന്നത്.
You may also like:Kerala Lottery Result Win Win W 592 Result | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി [NEWS] 'രാജ്ഞിയേക്കാൾ സമ്പന്നൻ'; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക്ക് കുടുംബസ്വത്ത് വെളിപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട് [NEWS]
റയാന്റെ പിതാവ് തന്നെയാണ് പൂച്ച കൊല്ലപ്പെട്ട കാര്യം പൊലീസിൽ വിളിച്ച് അറിയിച്ചത്. പിസ്കാടാക്വിസ് കൗണ്ടിയിലെ പൊലീസിനെ വിളിച്ചാണ് പിതാവ് ഇക്കാര്യം അറിയിച്ചത്. തലേദിവസം രാത്രി മകനെ തന്നോടൊപ്പം താമസിക്കാൻ അനുവദിച്ചതിനു ശേഷമാണ് പൂച്ച കൊല്ലപ്പെട്ടതായി കണ്ടെത്തിയതെന്നും പിതാവ് അറിയിച്ചു.
advertisement
അതേസമയം, അമ്മയുടെ കാർ മോഷ്ടിച്ചെന്ന കുറ്റത്തിനാണ് കാൾട്ടൺ നേരത്തെ അറസ്റ്റിലായത്. ബുധനാഴ്ചയാണ് കാൾട്ടൺ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് പൂച്ചയോടുള്ള ക്രൂരത.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അച്ഛൻ വളർത്തുന്ന പൂച്ചയെ അടിച്ചു കൊന്നു; 43 കാരനായ മകൻ അറസ്റ്റിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement