വനിതാ എസ്ഐയുടെ ആത്മഹത്യ; പ്രേരണാക്കുറ്റത്തിന് യുപി പൊലീസ് ട്രെയിനിംഗ് കോളജ് ഉദ്യോഗസ്ഥനെതിരെ കേസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
മനീഷ് നൽകിയ പരാതി പ്രകാരം, കഴിഞ്ഞ ഡിസംബർ 29ന് ഉമേഷ്, ആർസുവിനെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഇവിടെ വച്ച് ചായയിൽ ലഹരി വസ്തു കലർത്തി നല്‍കിയ ശേഷം യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും എല്ലാം വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു.
ലക്നൗ: യുപിയിൽ വനിത എസ്ഐ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ട്രെയിനിംഗ് കോളജ് ഉദ്യോഗസ്ഥനെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസ്. മൊറാദാബാദ് പൊലീസ് ട്രെയിനിംഗ് കോളജ് ഇൻസ്ട്രക്ടർ ഉമേഷ് ശര്‍മ്മയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ബുലന്ദ്ഷഹർ സബ് ഇൻസ്പെക്ടർ ആയിരുന്ന ആർസു പവാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനൂപ്ഷഹര്‍ സ്റ്റേഷൻ ഉദ്യോഗസ്ഥ ആയിരുന്ന ഇവരെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തുന്നത്.
Also Read-നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ഭർതൃമാതാവ് ആത്മഹത്യ ചെയ്ത നിലയിൽ
സംഭവം നടന്ന് മൂന്ന് ആഴ്ചകൾ പിന്നിടുമ്പോൾ യുവതിയുടെ സഹോദരനായ മനീഷ് നൽകിയ പരാതിയിലാണ് ഉമേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മകളുടെ മരണത്തിന് ശേഷം അമ്മ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നുവെന്നും അതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നുമാണ് മനീഷ് പറയുന്നത്. ഉമേഷിന്‍റെ ഭീഷണി കാരണമാണ് സഹോദരി ജീവനൊടുക്കിയതെന്നാണ് ഇയാൾ പരാതിയിൽ ആരോപിക്കുന്നത്.
advertisement
മനീഷ് നൽകിയ പരാതി പ്രകാരം, കഴിഞ്ഞ ഡിസംബർ 29ന് ഉമേഷ്, ആർസുവിനെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഇവിടെ വച്ച് ചായയിൽ ലഹരി വസ്തു കലർത്തി നല്‍കിയ ശേഷം യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും എല്ലാം വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു. ഇക്കാര്യം സഹോദരി തന്നെ വെളിപ്പെടുത്തിയെന്നാണ് മനീഷ് പറയുന്നത്. സംഭവത്തിന് ശേഷം ആര്‍സൂവിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയ ഉമേഷ്, അവരെ പലവിധത്തിൽ ഉപദ്രവിക്കാന്‍ തുടങ്ങി.
advertisement
ഇതിനിടെ നടക്കാനിരിക്കുന്ന തന്‍റെ വിവാഹത്തെക്കുറിച്ച് യുവതി ഉമേഷിനോട് പറഞ്ഞിരുന്നുവെങ്കിലും അത് റദ്ദാക്കാനാണ് ഇയാൾ ആവശ്യപ്പെട്ടത്. വരനുമായി ഇനി മുതല്‍ സംസാരിക്കരുതെന്നും മുന്നറിയിപ്പ് നൽകി. എത്രയും വേഗം വിവാഹം മുടക്കിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും കയ്യിലെത്തുമെന്നും ഭീഷണി മുഴക്കിയെന്നും പരാതിയിലുണ്ട്. ഇയാളുടെ നടപടികളില്‍ സഹികെട്ടാണ് സഹോദരി ജീവിതം അവസാനിപ്പിച്ചതെന്നാണ് മനീഷ് പരാതിയില്‍ ആരോപിക്കുന്നത്.
ഉമേഷ് ശർമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത വിവരം ബുലന്ദ്ഷഹർ സീനിയര്‍ സൂപ്രണ്ടന്‍റ് സന്തോഷ് കുമാർ സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, ഭീഷണി തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്. പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ കര്‍ശന നടപടി തന്നെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Location :
First Published :
January 26, 2021 8:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വനിതാ എസ്ഐയുടെ ആത്മഹത്യ; പ്രേരണാക്കുറ്റത്തിന് യുപി പൊലീസ് ട്രെയിനിംഗ് കോളജ് ഉദ്യോഗസ്ഥനെതിരെ കേസ്