കണ്ണൂരിൽ പൊലീസുകാരെ ക്ലബിൽ പൂട്ടിയിട്ട് മർദിച്ചു; എസ് ഐ ഉൾപ്പെടെ 4 പേർക്ക് പരിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
ആക്രമണത്തിൽ എസ് ഐക്ക് തോളെല്ലിന് പരിക്കേറ്റു
കണ്ണൂർ: പൊലീസ് പട്രോളിങ്ങിനിനെ എസ് ഐയെയും പൊലീസുകാരെയും ക്ലബിൽ പൂട്ടിയിട്ട് മർദിച്ചു. കണ്ണൂർ ടൗൺ എസ് ഐ സി എച്ച് നസീബ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് അത്താഴക്കുന്നിൽ ഏഴുപേരടങ്ങുന്ന മദ്യപസംഘം ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ പട്രോളിങ്ങിനിടെ അത്താഴക്കുന്നിലെ ക്ലബിൽ കുറച്ചുപേർ മദ്യപിക്കുന്നത് കണ്ട് പരിശോധിക്കാൻ കയറിയപ്പോഴാണ് ആക്രമണമെന്ന് പൊലീസുകാർ പറഞ്ഞു.
Also Read- തിരുവനന്തപുരത്ത് പേരക്കുട്ടിയെ കാണാൻ സ്വന്തം വീട്ടിലേക്ക് കയറിയ ഗൃഹനാഥനെ ബന്ധു കുത്തിക്കൊന്നു
മദ്യപാനം തടഞ്ഞ പൊലീസുമായി മദ്യപർ വാക്കേറ്റത്തിലായി. തുടർന്നാണ് പുറത്തുനിന്ന് ക്ലബ് മുറി പൂട്ടിയിട്ട് ആക്രമിച്ചത്. മുറിയുടെ അകത്തുണ്ടായിരുന്ന ഏഴുപേർ ചേർന്നാണ് മർദിച്ചത്. പൊലീസുകാർ നാലുപേർ മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി മൂന്നുപേരെ പിടികൂടി. നാലുപേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
advertisement
കുഞ്ഞിപ്പള്ളി ഓലാട്ടുചാൽ കൃഷ്ണപ്രിയ നിവാസിൽ അഭയ് (22), കോട്ടാളി ഗീതാലയത്തിൽ അഖിലേഷ് (26), വള്ളുവക്കണ്ടി അൻസീർ (21) എന്നിവരാണ് അറസ്റ്റിലായത്. ക്ലബിനകത്തുനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു. ആക്രമണത്തിൽ എസ് ഐ സി എച്ച് നസീബിന് തോളെല്ലിന് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫീസർമാരായ അനീഷിനും പരിക്കേറ്റു. ഇവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
Location :
Kannur,Kannur,Kerala
First Published :
August 14, 2023 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ പൊലീസുകാരെ ക്ലബിൽ പൂട്ടിയിട്ട് മർദിച്ചു; എസ് ഐ ഉൾപ്പെടെ 4 പേർക്ക് പരിക്ക്