advertisement

7 ലക്ഷം ഇനാം പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ആയുധ പരിശീലകനായ മലപ്പുറം സ്വദേശി

Last Updated:

പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു മൊയ്തീൻകുട്ടി

Rapid Read
മൊയ്തീൻ കുട്ടി
മൊയ്തീൻ കുട്ടി
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകൻ‌ കൊച്ചിയിൽ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ എൻ ഐ എയാണ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. മൊയ്തീൻകുട്ടി 2022 മുതൽ ഒളിവിൽ ആയിരുന്നു.
പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു മൊയ്തീൻകുട്ടി. പ്രതിയെ റിമാൻഡ് ചെയ്തു. മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾ പിഎഫ്ഐ പ്രവർത്തകർക്ക് ആയുധപരിശീലനം നൽകിയിരുന്നുവെന്നാണ് എൻഎഐ വ്യക്തമാക്കുന്നത്.
Summary: The National Investigation Agency (NIA) has arrested Moideenkutty, a Malappuram native and Popular Front of India (PFI) activist, at the Nedumbassery (Kochi) International Airport. He had been absconding since 2022 following the nationwide ban on the organization. Moideenkutty is a resident of Valanchery, Malappuram. He is a key accused in a weapons training case registered by the NIA. Officials allege he provided arms training to PFI cadres.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
7 ലക്ഷം ഇനാം പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ആയുധ പരിശീലകനായ മലപ്പുറം സ്വദേശി
Next Article
advertisement
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
  • കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്ക് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു

  • പിണറായി വിജയൻ മുഖ്യമന്ത്രിയായി മുൻതൂക്കമെങ്കിലും വി ഡി സതീശൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നു

  • വിലക്കയറ്റവും തൊഴിലില്ലായ്മയും വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളാണ്

View All
advertisement