ബസിനുള്ളില്‍ അരുംകൊല; കളമശേരിയില്‍ സര്‍വീസിനിടെ സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിക്കൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല
കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി. ഇടുക്കി സ്വദേശി അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച സർവീസ് നടത്തുന്നതിനിടയിൽ കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിൽ വെച്ചാണ് അതിക്രമം നടന്നത്.
കൊലപാതകി ബസ്സിൽ ചാടിക്കയറി അനീഷിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം. ഇതിനുശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Location :
Kochi,Ernakulam,Kerala
First Published :
Aug 31, 2024 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബസിനുള്ളില്‍ അരുംകൊല; കളമശേരിയില്‍ സര്‍വീസിനിടെ സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിക്കൊന്നു







