രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പരാതിയിലും കേസ്; ബലാത്സംഗക്കുറ്റം ചുമത്തി

Last Updated:

യുവതി കെപിസിസിക്ക് അയച്ച മെയിൽ ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി

രാഹുൽ മാങ്കൂട്ടത്തില്‍
രാഹുൽ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലും പോലീസ് കേസെടുത്തു. ക്രൈംബ്രാഞ്ചാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. യുവതി കെപിസിസിക്ക് അയച്ച മെയിൽ ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
‌ബെംഗളൂരു സ്വദേശിയായ 23കാരിയുടെ പരാതിയിലാണ് കേസ്. വിവാഹവാ​ഗ്ദാനം നൽകി ക്രൂരമായി ചൂഷണം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. 2023 ഡിസംബറിലാണ് പരാതിക്കിടയാക്കിയ സംഭവം. ഈ പെൺകുട്ടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. ഇൻസ്റ്റാഗ്രാം വഴി പരിചയം പുതുക്കിയ യുവതിയുടെ മൊബൈൽ നിരീക്ഷണത്തിനായതിനാൽ ടെലി​ഗ്രാം നമ്പർ ആവശ്യപ്പെട്ടു. ടെലിഗ്രാം വഴി തുടർച്ചയായി വിവാഹ വാ​ഗ്ദാനം നൽ‌കി. വിവാഹക്കാര്യം കുടുംബത്തെയും അറിയിച്ചു. കുടുംബം ആദ്യം എതിർത്തു എങ്കിലും യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനായതിന് പിന്നാലെ കുടുംബം സമ്മതിച്ചു. തുടർന്ന് ബന്ധുകളുമായി വീട്ടിൽ എത്താമെന്ന് അറിയിച്ചു.
advertisement
അവധിക്ക് നാട്ടിൽ വരുന്നതിനിടെ തനിയെ കാണണം എന്ന ആവശ്യപ്രകാരം സുഹൃത്തിന്റെ കാറിൽ രാഹുൽ എത്തി. ഫെനി നൈനാൻ എന്നയാൾ ഓടിച്ച കാറിലാണ് രാഹുൽ എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്തെ ഹോംസ്റ്റേയിൽ എത്തിച്ചു. ബലംപ്രയോഗിച്ച് ശാരീരികബന്ധത്തിന് വിധേയയാക്കി എന്നാണ് യുവതിയുടെയും ആരോപണം. എഐസിസിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുവതി പരാതി അയച്ചിരുന്നു.
അതേസമയം, ആദ്യ കേസിലെ പരാതിക്കാരി നൽകിയ കേസിൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചിരുന്നു. വാദം വ്യാ‌ഴാഴ്ചയും തുടരും. ഏഴാം ദിവസവും രാഹുലിനെ കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തിന് പുറത്തു കടന്നു എന്ന സൂചന പിന്തുടർന്ന് അന്വേഷണ സംഘം എത്തിയെങ്കിലും, അവിടെയൊന്നും മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
advertisement
Summary: Police have registered a case based on the second complaint against Rahul Mamkootathil. The Crime Branch registered the case, charging him with rape. The Crime Branch announced that a Special Investigation Team (SIT) has been formed to probe the incident. DySP Sajeevan has been assigned the charge of the investigation. The action was initiated based on a mail sent by the woman to the KPCC, which was subsequently handed over to the DGP.
മലയാളം വാർത്തകൾ/ വാർത്ത/Crime/
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പരാതിയിലും കേസ്; ബലാത്സംഗക്കുറ്റം ചുമത്തി
Next Article
advertisement
Love Horoscope January 23 | പങ്കാളിയോട് അനാവശ്യമായി വാദപ്രതിവാദങ്ങൾ നടത്തുന്നത് ഒഴിവാക്കുക ;  ഇന്നത്തെ ദിവസം വളരെ മനോഹരമായി തോന്നും : പ്രണയഫലം അറിയാം
പങ്കാളിയോട് അനാവശ്യമായി വാദപ്രതിവാദങ്ങൾ നടത്തുന്നത് ഒഴിവാക്കുക; ഇന്നത്തെ ദിവസം വളരെ മനോഹരമായി തോന്നും: പ്രണയഫലം
  • പ്രണയത്തിൽ സന്തോഷവും വെല്ലുവിളികളും അനുഭവപ്പെടും

  • ഐക്യവും പുതിയ ബന്ധങ്ങൾക്കും അവസരമുണ്ടാകുമ്പോൾ

  • പങ്കാളിയോട് അനാവശ്യ വാദങ്ങൾ ഒഴിവാക്കുക

View All
advertisement