Rap at Railway Station | ഡൽഹി റെയിൽവേ സ്റ്റേഷനിൽ കൂട്ടബലാത്സംഗം; നാല് റെയിൽവേ ജീവനക്കാർ അറസ്റ്റിൽ

Last Updated:

8-9 പ്ലാറ്റ്ഫോമിൽ വെള്ളിയാഴ്ച അവശയായി കാണപ്പെട്ട യുവതി അവർക്ക് സംഭവിച്ച ദുരവസ്ഥയേക്കുറിച്ച് അധികൃതരെ അറിയിച്ചു. ഇതോടെ സ്റ്റേഷൻ അധികാരികൾ വിവരം ആർപിഎഫിനെ (Railway Protection Force-RPF) അറിയിക്കുകയായിരുന്നു.

ഡൽഹി: ദില്ലി റെയില്‍വേ സ്റ്റേഷനിൽ യുവതിക്ക് നേരെയുണ്ടായ കൂട്ട ബലാത്സംഗത്തേക്കുറിച്ച് വാർത്തകൾ പുറത്തു വന്നിരിക്കുന്നു.
സ്റ്റേഷനിലെ റൂമിൽ വെച്ച് രണ്ട് റെയിൽവേ ജീവനക്കാർ ചേർന്നാണ് യുവതിക്കു നേരേ അതിക്രമം കാട്ടിയത്. ശനിയാഴ്ച നാഷ്ണൽ ട്രാൻസ്പേർട്ടർ ഇതേ സംബന്ധിച്ച് പറഞ്ഞു. നാല് റെയിൽവേ ജീവനക്കാരാണ് സംഭവത്തില്‍ ഉൾപ്പെട്ടിട്ടുള്ളത്.
രണ്ടുപേർ റൂമിന് പുറത്ത് കുറ്റകൃത്യത്തിന് കാവൽ നിൽക്കുകയായിരുന്നു. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികള്‍ എല്ലാവരും റെയിൽവേയുടെ ഇലെക്ട്രിക് ഡിപ്പാർട്ട്മെന്റിൽ ജോലിനോക്കുന്നവരാണ്.
8-9 പ്ലാറ്റ്ഫോമിൽ വെള്ളിയാഴ്ച അവശയായി കാണപ്പെട്ട യുവതി അവർക്ക് സംഭവിച്ച ദുരവസ്ഥയേക്കുറിച്ച് അധികൃതരെ അറിയിച്ചു.
ഇതോടെ സ്റ്റേഷൻ അധികാരികൾ വിവരം ആർപിഎഫിനെ (Railway Protection Force-RPF) അറിയിക്കുകയായിരുന്നു.
advertisement
താൻ കഴിഞ്ഞ ഒരു വർഷമായി ഭർത്താവിൽ നിന്നും വേർപെട്ടാണ് കഴിയുന്നതെന്നും വിവാഹമോചന കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും യുവതി പോലീസിനെ അറിയിച്ചു. ഏകദേശം രണ്ടു വർഷം മുൻപാണ് യുവതി ഒരു പൊതുസുഹൃത്തുവഴി പ്രതികളിൽ ഒരാളുമായി സൗഹൃദത്തിലാകുന്നത്. അയാൾ താന്‍ റെയിൽവേയിലാണ്
ജോലിചെയ്യുന്നതെന്നും യുവതിക്ക് ഒരു ജോലി റെയില്‍വേയിൽ തരപ്പെടുത്തി നൽകാമെന്നും പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മിൽ
ഫോണിൽ നിരവധി തവണ സംസാരിച്ചിട്ടുണ്ട്. മകന്റെ പിറന്നാളിന്റെയും പുതിയ വീടുവാങ്ങിയതിന്റെയും ആഘോഷത്തിന് എന്ന വ്യാജേന ജൂലൈ 21 ന് പ്രതി യുവതിയെ പ്രതി അയാളുടെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് റെയിൽവേ അറിയിച്ചു.
advertisement
വ്യാഴാഴ്ച കീർത്തി നഗർ മെട്രോ സ്റ്റേഷനിൽ നിന്നും ഏകദേശം 1o:30 യോടെയാണ് യുവതിയെ പ്രതി പിക്ക് ചെയ്യുന്നത്. പിന്നീട് 8-9 പ്ലാറ്റ് ഫോമിലേക്ക് വരികയും ഇലെക്ട്രിക് കേടുപാടുകൾ പരിഹരിക്കുന്ന ജോലിക്കാരുടെ ചെറിയമുറിയിൽ യുവതിയെ ഇരുത്തിയിട്ട് അയാൾ വെളിയിൽ പോയി.
ഒരു സുഹൃത്തിനേയും കൂട്ടി തിരിച്ചുവന്ന് പ്രതി മുറി അകത്തു നിന്നും പൂട്ടി. ഒരാൾക്ക് പിന്നാലെ മറ്റൊരാളായി യുവതിക്കു നേരേ ലൈംഗീക അതിക്രമം നടത്തുകയായിരുന്നു.
ആരും തന്നെ അവിടേക്ക് വരുന്നില്ലെന്ന് ഉറപ്പു വരുത്തുവാനായി മുറിക്കു പുറത്ത് നിന്നവരും അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ട നാലു പ്രതികളേയും കീഴ് ക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rap at Railway Station | ഡൽഹി റെയിൽവേ സ്റ്റേഷനിൽ കൂട്ടബലാത്സംഗം; നാല് റെയിൽവേ ജീവനക്കാർ അറസ്റ്റിൽ
Next Article
advertisement
തിരുവനന്തപുരം കോർപറേഷനിൽ സിപിഎമ്മിൽ വിമതപ്പട; ദേശാഭിമാനി മുൻ ബ്യൂറോ ചീഫിനെ പുറത്താക്കി
തിരുവനന്തപുരം കോർപറേഷനിൽ സിപിഎമ്മിൽ വിമതപ്പട; ദേശാഭിമാനി മുൻ ബ്യൂറോ ചീഫിനെ പുറത്താക്കി
  • സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച കെ. ശ്രീകണ്ഠനെ സിപിഎം തിരുവനന്തപുരം കോർപറേഷനിൽ നിന്ന് പുറത്താക്കി.

  • സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് നടപടി.

  • ചെമ്പഴന്തിയിലും വാഴോട്ടുകോണം വാർഡിലുമുള്ള സിപിഎം പ്രാദേശിക നേതാക്കളും വിമത സ്ഥാനാർത്ഥികളായി മത്സരിക്കും.

View All
advertisement