പിശാച് ബാധയെന്നാരോപിച്ച് രാജസ്ഥാനില്‍ 10 മാസം പ്രായമുളള കുഞ്ഞിനെ പിതാവ് നിലത്തടിച്ചുകൊന്നു

Last Updated:

തനിക്കൊപ്പം ഒരു പിശാചുണ്ടെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ കുറേക്കാലമായി ഒരു മന്ത്രവാദിയുടെ അടുത്ത് ചികിത്സയ്ക്കായി പോകാറുണ്ടായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി

പിശാച് ബാധിച്ചെന്ന് സംശയിച്ച് പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. പത്തുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ജിതേന്ദ്ര ബെര്‍വ (38 )എന്നയാള്‍ നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് ഇയാള്‍ ഭാര്യയ്ക്കരികില്‍ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കൊലപാതകം നടത്തിയത്.
രാജസ്ഥാനിലെ ബദുണ്ട സ്വദേശിയാണ് ബെര്‍വ. ഇയാള്‍ ഒരു വര്‍ഷത്തോളമായി ഭാര്യവീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. തനിക്കൊപ്പം ഒരു പിശാചുണ്ടെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ കുറേക്കാലമായി ഒരു മന്ത്രവാദിയുടെ അടുത്ത് ചികിത്സയ്ക്കായി പോകാറുണ്ടായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തന്റെ 10 മാസം പ്രായമുള്ള കുഞ്ഞിനെ പിശാച് ബാധിച്ചെന്ന വിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
Summary: A 38-year-old man who claimed to be "possessed" by an evil spirit allegedly killed his infant son in Rajasthan's Bundi district on Sunday.The alleged incident occurred in the Dollar village around 5 am. Ten-month-old Ansh was asleep with his mother Gayatri when the accused Jitendra Bairwa alias Jittu allegedly picked him up and slammed him to the ground.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പിശാച് ബാധയെന്നാരോപിച്ച് രാജസ്ഥാനില്‍ 10 മാസം പ്രായമുളള കുഞ്ഞിനെ പിതാവ് നിലത്തടിച്ചുകൊന്നു
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement