രജനി ആരാധകന്‍ വിജയ് ആരാധകനെ കൊലപ്പെടുത്തി; തർക്കം ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയെച്ചൊല്ലി
Last Updated:
ചെന്നൈയിലെ മാരക്കാണത്താണ് സംഭവം.
ചെന്നൈ: താരങ്ങൾ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭവനയെ കുറിച്ചുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. വിജയ് ആരാധകനായ 22 കാരനാണ് രജനീകാന്ത് ആരാധകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട ദിനേശ് ബാബു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവരാജ് എന്നയാളാണ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ മാരക്കാണത്താണ് സംഭവം.
BEST PERFORMING STORIES:ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി; തിരിച്ച് നൽകുമോയെന്നതിൽ വ്യക്തതയില്ല [NEWS]കോവിഡ് 19: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിക്കുമെന്ന് ആന്ധപ്രദേശ് [NEWS]ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് ക്രൈംബ്രാഞ്ചിന്: അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന് [NEWS]
കൊല്ലപ്പെട്ട യുവരാജും അറസ്റ്റലായ ദിനേശും അയൽവാസികളും സുഹൃത്തുക്കളുമാണെന്നാണ് പൊലീസ് പറയുന്നത്. തങ്ങളുടെ ഇഷ്ടതാരങ്ങൾ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനയെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. സംസ്ഥാനത്ത് ഏറ്റവും വലിയ തുക സംഭാവന ചെയ്തത് വിജയ് ആണെന്ന് ആണെന്നായിരുന്നു യുവരാജിന്റെ വാദം. എന്നാൽ ഇത് അംഗീകരിക്കാൻ ദിനേശ് തയാറായില്ലെന്നും പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള തർക്കം കൈയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
advertisement
Location :
First Published :
April 24, 2020 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രജനി ആരാധകന്‍ വിജയ് ആരാധകനെ കൊലപ്പെടുത്തി; തർക്കം ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയെച്ചൊല്ലി


