Gold Smuggling Case | മാൻ വേട്ട; സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസ് വനം വകുപ്പ് കസ്റ്റഡിയിൽ

Last Updated:

വാളയാറിൽ മാനിനെ വേട്ടയാടിയ കേസിലെ മുഖ്യ പ്രതി കൂടിയായ റമീസിനെ തിങ്കളാഴ്ചയാണ് പാലക്കാട് ഡി എഫ് ഒ യുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയത്.

പാലക്കാട്: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കെ.ടി റമീസിനെ വനം വകുപ്പ് കസ്റ്റ‍‍‍ഡിയിൽ വാങ്ങി. വാളയാറിൽ മാനിനെ വേട്ടയാടിയ കേസിലെ മുഖ്യ പ്രതി കൂടിയായ റമീസിനെ തിങ്കളാഴ്ചയാണ് പാലക്കാട് ഡി എഫ് ഒ യുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയത്.  സ്വർണക്കടത്ത് കേസിൽ പിടിയിലായതിനു പിന്നാലെ  മാൻ വേട്ട കേസിൽ വനം വകുപ്പും റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
2014 ജൂലായിൽ വാളയാറിൽ   കോങ്ങാട്ടുപാടത്ത് രണ്ടു മാനുകളെ വെടിവെച്ച് കൊന്നെന്നതാണ് കേസ്. കേസിൽ റമീസ് ഉൾപ്പെടെ അഞ്ച് പ്രതികളാണുള്ളത്. മറ്റു പ്രതികളെ പിടികൂടിയിരുന്നെങ്കിലും റമീസ് ഒളിവിലായിരുന്നെന്നാണ് വകനം വകുപ്പ് വ്യക്തമാക്കിയിരുന്നത്.
ഇതിനിടെ സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതിയിരുന്ന റമീസ് പിടിയിലാകുന്നതിന് മുൻപ് നിര്‍ണായക വിവരങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം കടത്തിയതിനു പിന്നിലെ ഉന്നത ബന്ധങ്ങള്‍ക്കുള്ള തെളിവ് ഈ ഫോണിൽ ഉണ്ടായിരുന്നെന്നാണ് സൂചന. ജൂണ്‍ 30ന് വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം തടഞ്ഞുവച്ചെന്ന വിവരം ലഭിച്ച അന്നു രാത്രി തന്നെ റമീസ് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് മൊഴി. തെളിവെടുപ്പിനിടെ ഫോൺ കത്തിച്ച സ്ഥലം റമീസ് അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തിരുന്നു. കേസില്‍ അറസ്റ്റിലായ മറ്റു 11 പ്രതികള്‍ക്കും റമീസിന്റെ നശിപ്പിക്കപ്പെട്ട ഫോണിന്റെ നമ്പര്‍ അറിയില്ലെന്നതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നതാണ്.
advertisement
[NEWS]Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case | 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി[NEWS]
അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, പി.എസ്. സരിത് എന്നിവരെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ റമീസ് നശിപ്പിച്ചിട്ടില്ല. ഇതിന്റെ കാരണവും  അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഈ ഫോണും ലാപ്‌ടോപ് അടക്കമുള്ളവ എൻ.ഐ.എ റമീസിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. സ്വര്‍ണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതരുമായി റമീസിന് ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചിരുന്ന ഫോണാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | മാൻ വേട്ട; സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസ് വനം വകുപ്പ് കസ്റ്റഡിയിൽ
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All
advertisement