എട്ട് പറക്കും അണ്ണാന്‍, മൂന്ന് മാര്‍മോസെറ്റ് കുരങ്ങ്, മൂന്ന് ടെഗു പല്ലികള്‍; ചെന്നൈ വിമാനത്താവളത്തില്‍ അപൂര്‍വയിനം ജീവികളെ പിടികൂടി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ലഗേജ് പരിശോധനയ്ക്കിടെയാണ് വന്യജീവികളെ കസ്റ്റംസ് കണ്ടെത്തിയത്.
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് അപൂർവയിനെ ജീവികളെ പിടികൂടി. ബാങ്കോക്കിൽ നിന്നെത്തിയ തമിഴിനാട് സ്വദേശിയിൽ നിന്നാണ് ജീവികളെ പിടികൂടിയത്. എട്ട് പറക്കും അണ്ണാന്‍, മൂന്ന് മാര്‍മോസെറ്റ് കുരങ്ങ്, മൂന്ന് ടെഗു പല്ലികള്‍ എന്നിവയെയാണ് യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് കണ്ടെത്തിയത്.
ലഗേജ് പരിശോധനയ്ക്കിടെയാണ് വന്യജീവികളെ കസ്റ്റംസ് കണ്ടെത്തിയത്. വന്യജീവി നിയമപ്രകാരം കസ്റ്റംസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 1972ലെ വനംവന്യജീവി നിയമപ്രകാരം ഇവരെ കൈമാറ്റം ചെയ്യനോ അനധികൃതമായി കൊണ്ടുപോകാമോ അനുമതിയില്ല.
Location :
First Published :
December 15, 2022 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എട്ട് പറക്കും അണ്ണാന്‍, മൂന്ന് മാര്‍മോസെറ്റ് കുരങ്ങ്, മൂന്ന് ടെഗു പല്ലികള്‍; ചെന്നൈ വിമാനത്താവളത്തില്‍ അപൂര്‍വയിനം ജീവികളെ പിടികൂടി