എറണാകുളത്ത് പെപ്പർ സ്പ്രേ അടിച്ച് ജ്വല്ലറിയിൽ സ്വർണം എന്ന് കരുതി മോഡൽ ആഭരണം മോഷ്ടിച്ച സഹോദരങ്ങൾ അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
സാറാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം
കൊച്ചി: ജ്വല്ലറിയിൽ സിനിമാ സ്റ്റൈലിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം. പൂക്കാട്ടുപടി റോഡിലുള്ള സാറാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സഹോദരങ്ങളായ തോമസ്, മാത്യു എന്നിവരാണ് പിടിയിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികളിലൊരാളെ നാട്ടുകാരാണ് പിടികൂടിയത്.
പുത്തംകുരിശ് ഭാഗത്തുനിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതികൾ കവർച്ചയ്‌ക്കെത്തിയത്. ജ്വല്ലറിക്കുള്ളിൽ കയറിയ തോമസ് ഉടമയായ ബിന്ദുവിന്റെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിക്കുകയായിരുന്നു. തുടർന്ന് കണ്ണ് കാണാൻ കഴിയാത്ത അവസ്ഥയിലായ ഉടമയെ തള്ളിമാറ്റി ഷെൽഫിലുണ്ടായിരുന്ന മാലകളുമായി സംഘം കടന്നുകളഞ്ഞു. സ്വർണ്ണമെന്ന് കരുതി മോഡലിനായി പ്രദർശിപ്പിച്ചിരുന്ന എണ്ണായിരം രൂപയോളം വിലവരുന്ന മാലകളാണ് ഇവർ കവർന്നത്.
മോഷണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനവുമായി ഇടിച്ച് ബൈക്ക് മറിഞ്ഞു. ഇതോടെ രണ്ടുപേരും രണ്ടു വഴിക്ക് ഓടിയെങ്കിലും തോമസിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. മലപ്പുറം എടക്കര സ്വദേശികളായ ഇവർ സ്ഥിരം മോഷ്ടാക്കളാണെന്ന് പോലീസ് അറിയിച്ചു. പ്രതികളിൽ ഒരാളായ മാത്യു ബിടെക് ബിരുദധാരിയാണ്.
Location :
Ernakulam,Kerala
First Published :
Jan 22, 2026 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എറണാകുളത്ത് പെപ്പർ സ്പ്രേ അടിച്ച് ജ്വല്ലറിയിൽ സ്വർണം എന്ന് കരുതി മോഡൽ ആഭരണം മോഷ്ടിച്ച സഹോദരങ്ങൾ അറസ്റ്റിൽ










