കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ചന്ദന മരമോഷണം ; ഒരു പ്രതി കൂടി പൊലീസ് പിടിയിൽ
- Published by:Jayashankar Av
- news18-malayalam
Last Updated:
പിടിയിലായത് പരപ്പനങ്ങാടി ഉള്ളണം സ്വദേശി മുഹമ്മദ് ഷബീര്‍ എന്ന ചാള ബാബു കേസിൽ നാലു പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു
കാലിക്കറ്റ് സര്‍വകലാശാല(calicut university) കാംപസ് ഭൂമിയില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി തേഞ്ഞിപ്പലം പൊലിസ്(police) അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി മുഹമ്മദ് ഷബീര്‍ എന്ന ചാള ബാബു (34) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായ ഇയാള്‍ 2016-ല്‍ കാലിക്കറ്റ് കാംപസില്‍ നിന്നും ഒരു ചന്ദന മരവും, ചേളാരി മാതാപുഴ റോഡിലെ ഓക്സിജന്‍ പ്ലാന്റിന്റെ വളപ്പില്‍ നിന്നും അഞ്ച് ചന്ദന മരവും മുറിച്ച് കടത്തിയ കേസിലെ പ്രതിയാണ്.
കേസില്‍ നാല് പേരെ പത്ത് ദിവസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. തേഞ്ഞിപ്പലം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍.ബി ഷൈജു, സബ് ഇന്‍സ്‌പെക്ടര്‍ സംഗീത് പുനത്തില്‍, സി.പി.ഒമാരായ ഷിബുലാല്‍, റഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
advertisement
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടന്‍ അബ്ദുല്‍ നാസര്‍ (41), നീരോല്‍പാലംസ്വദേശികളായ മേത്തലയില്‍ ശിഹാബുല്‍ ഹഖ് (33), തൊണ്ടിക്കോടന്‍ ജംഷീര്‍ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി ഫിര്‍ദൗസ് (36) എന്നിവരെ ആയിരുന്നു മുന്‍പ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ജംഷീര്‍ നേരത്തെയും ചന്ദന കേസിലും ശിഹാബ് കഞ്ചാവ് കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. നവംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.
യൂണിവേഴ്‌സിറ്റിയില്‍ നിന്നും മോഷണം പോയ ചന്ദന തടികളും പ്രതികള്‍ ഉപയാഗിച്ച വാഹനവും പൊലിസ്‌കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം പോയ ചന്ദന തടികള്‍ പെരുവള്ളൂള്‍ കൊല്ലം ചിനയിലെ ഗോഡൗണില്‍ നിന്നാണ് കണ്ടെടുത്തത്.
advertisement
നവംബര്‍ അഞ്ചിന് ആണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഉണ്ടായിരുന്ന ചന്ദന മരം മോഷണം പോയത്. മൂന്ന് മീറ്റര്‍ ഉയരവും 17 സെന്റി മീറ്റര്‍ വ്യാസവും ഉള്ള 25 വര്‍ഷം പ്രായമുള്ള ചന്ദന മരം ആണ് ഇരുളിന്റെ മറവില്‍ മുറിച്ച് മാറ്റിയത് എന്ന് അധികൃതര്‍ പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഷ്ണങ്ങള്‍ ആയി മുറിച്ച നിലയില്‍ ആണ് ചന്ദനം കണ്ടെത്തിയത്.
ഇത് വരെ ആറ് കിലോഗ്രാം ചന്ദനം ആണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. കേസില്‍ ആകെ ഏഴ് പ്രതികള്‍ ആണ് ഉള്ളത്. അഞ്ച് പേര് മരം വെട്ടിയവര്‍ ആണ്. രണ്ട് പേര് ചന്ദനം വില്‍പന നടത്താന്‍ ശ്രമിച്ചവരും. കേസില്‍ ഇനി രണ്ട് പേരെ കൂടി പിടികൂടാന്‍ ഉണ്ട്. ഇവരെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
advertisement
കാലിക്കറ്റ് സര്‍വകലാശാല അധികൃതര്‍ നല്‍കിയ പരാതിയില്‍ മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസ്, ഡി.വൈ.എസ്.പി പ്രദീപ് എന്നിവരുടെ നിര്‍ദേശ പ്രകാരം തേഞ്ഞിപ്പലം പൊലിസ് കേസില്‍ പ്രത്യേക സംഘം രൂപീകരിച്ച് ആണ് അന്വേഷണം നടത്തിയത് . പഴുതടച്ച അന്വേഷണത്തില്‍ നാല് പ്രതികളെ ഒരാഴ്ചക്കകം വലയിലാക്കാനും സാധിച്ചു.
500 ഏക്കറില്‍ അധികം പ്രദേശത്ത് വ്യാപിച്ചു കിടക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ്. ഇവിടെ സ്വാഭാവിക വനമായി പരിപാലിക്കുന്ന മേഖലകളും ഉണ്ട്. മുന്‍പ് ഇവിടെ ഉണ്ടായിരുന്ന വലിയ ചന്ദനമരങ്ങളും മോഷണം പോയതായി റിപ്പോര്‍ട്ട് ഉണ്ട്. അതെല്ലാം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് . ഇപ്പോള്‍ മോഷ്ടാക്കള്‍ മുറിച്ചുവിറ്റ ചന്ദനമരം കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ സ്വാഭാവികമായി വളര്‍ന്ന് വന്നത് ആണ്.
Location :
First Published :
November 23, 2021 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ചന്ദന മരമോഷണം ; ഒരു പ്രതി കൂടി പൊലീസ് പിടിയിൽ


