ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് നെടുമങ്ങാട് ബസ് സ്റ്റാന്റിൽ സ്‌കൂള്‍ വിദ്യാർത്ഥിനികളുടെ അടിപിടി
- Published by:Sarika KP
- news18-malayalam
Last Updated:
ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സ്‌കൂള്‍ വിദ്യാർത്ഥിനികൾ തമ്മിൽ സംഘർഷം. സ്കൂള്‍ യൂണിഫോമിൽ എത്തിയ വിദ്യാര്‍ത്ഥിനികളാണ് പരസ്പരം അടികൂടിയത്. രണ്ടുപെണ്‍കുട്ടികള്‍ പരസ്പരം അടികൂടുന്നതും ഇതിനിടയില്‍ മറ്റുചില പെണ്‍കുട്ടികള്‍ ഇടപെടുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂൾ വിട്ട് തിരിച്ചു പോകുന്നതിനിടെയിലാണ് സംഭവം. വിദ്യാര്‍ത്ഥിനികൾ തമ്മിലടിക്കുന്നത് കണ്ട് കൂടെ ഉണ്ടായ സഹപാഠികൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും മറ്റുളളവർ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Nov 23, 2023 4:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് നെടുമങ്ങാട് ബസ് സ്റ്റാന്റിൽ സ്‌കൂള്‍ വിദ്യാർത്ഥിനികളുടെ അടിപിടി










