ചലച്ചിത്രതാരത്തിന്‍റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസ് തട്ടിപ്പ്; വ്യാജ ഐഡി കാർഡ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ കേസിൽ ഇതുവരെ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വ്യാജ ഐഡി കാർഡ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ് ചലച്ചിത്രതാരം അജിത്തിന്‍റെ ഫോട്ടോ ഉപയോഗിച്ചും തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചതായി കണ്ടെത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഭി വിക്രത്തിന്റെ ഫോണില്‍ നിന്നാണ് അജിത്തിന്‍റെ ഫോട്ടോയുള്ള കാര്‍ഡ് കണ്ടെടുത്തത്.
ഈ കേസിൽ ഇതുവരെ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. അഭി വിക്രം, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടവുമായി അടുപ്പമുള്ളവരാണ്.
കേസില്‍ അറസ്റ്റിലായ നാലു പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. രാവിലെ 11 മണിക്കാണ് സിജെഎം കോടതി കേസ് പരിഗണിക്കുന്നത്. ഇന്നലെ പ്രതികളെ ഹാജരാക്കിയപ്പോള്‍ കോടതി പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുന്നതിന് വേണ്ടിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
advertisement
അറസ്റ്റിലായ നാലു പ്രതികളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. അടൂര്‍, പന്തളം എന്നിവിടങ്ങളിലായി കൂടുതൽ വ്യാജ ഐഡി കാർഡുകൾ നിർമിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇവിടങ്ങളിലും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Location :
Pathanamthitta,Pathanamthitta,Kerala
First Published :
November 23, 2023 9:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചലച്ചിത്രതാരത്തിന്‍റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസ് തട്ടിപ്പ്; വ്യാജ ഐഡി കാർഡ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്