Murder | എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് എന്ന് SDPI
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
ആലപ്പുഴ: എസ്ഡിപിഐ(SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തി(Murder). ഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചു വീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്(RSS) ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.
അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍വെച്ചാണ് അക്രമിസംഘം ഷാനെ ആക്രമിച്ചത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.45-ഓടെ ആശുപത്രിയില്‍ മരിച്ചു.
പൊന്നാടുള്ള വാടകവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു സംഭവം. പിന്നില്‍നിന്ന് കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു.
അക്രമികള്‍ മണ്ണഞ്ചേരി ഭാഗത്തേക്കു പോയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വാടകയ്ക്ക് എടുത്ത കാറാണെന്നാണ് വിവരം. ആലപ്പുഴ നിയമസഭ, ലോക്സഭാ മണ്ഡലങ്ങളില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥിയായി കെ എസ് ഷാന്‍ മല്‍സരിച്ചിട്ടുണ്ട്.
advertisement
അമ്പനാംകുളങ്ങര മഹല്ല് കമ്മിറ്റി അക്കൗണ്ടന്റ് ഓര്‍ഗനൈസറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ ജനറല്‍ സെക്രട്ടറി, എസ് ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷാന്റെ ഭാര്യ ഫന്‍സിലെ, മക്കള്‍; ഹിബ ഫാത്തിമ, ഫിദ ഫാത്തിമ.
Murdrer| കൊല്ലത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ചു കൊന്നു; സഹോദരീഭർത്താവ് പോലീസ് പിടിയിൽ
കൊല്ലം കുണ്ടറ പേരയത്ത് മധ്യവയസ്‌ക്കയെ കഴുത്ത് ഞെരിച്ചു കൊന്നു. പേരയം സ്വദേശി രാധിക(49) ആണ് കൊല്ലപ്പെട്ടത്. സഹോദരി ഭർത്താവ് പോലീസ് പിടിയിൽ.
advertisement
കൊല്ലപ്പെട്ട രാധിക ഭർത്താവുമായി ബന്ധം വേർപെടുത്തിയ ശേഷം മുളവനയിലെ സ്വന്തം വീട്ടിൽ സഹോദരിക്കും സഹോദരിയുടെ ഭർത്താവിനുമൊപ്പ താമസിച്ചിരുന്നത്.
മുളവന സ്വദേശിയായ 30 വയസ്സുകാരനായ പ്രവീൺ എന്ന യുവാവുമായി ഇവർ അടുപ്പത്തിലായി. ഇതിനെ രാധികയുടെ സഹോദരി ചോദ്യം ചെയ്തതിനെ തുടർന്ന് പ്രവീൺ ഇവരെ ആക്രമിച്ചു.
ഇതിനെതിരെ നൽകിയ പരാതിയിൽ പ്രവീണിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പ്രവീൺ പോലീസ് പിടിയിലാകുന്നതിന് മുൻപ് രാധികയുമായി പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തി. പ്രവീൺ റിമാൻഡിലായതോടെ തന്റെ വീട്ടിൽ നിന്നും ഇറങ്ങണമെന്ന് രാധിക സഹോദരിയോടും ഭർത്താവിനോടും ആവശ്യപ്പെട്ടിരുന്നു.
advertisement
ഇതിന്റെ വൈരാഗ്യത്തിൽ സഹോദരിയുടെ ഭർത്താവ് ശനിയാഴ്ച വൈകീട്ട് 6 മണിയോടെ രാധികയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലുകയായിരുന്നു. ഈ സമയം മറ്റാരും വീട്ടിൽ ഇല്ലായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Location :
First Published :
December 19, 2021 6:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് എന്ന് SDPI