ആലപ്പുഴയിൽ കാമുകനൊപ്പം ഗര്‍ഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ കാമുകിക്കും വധശിക്ഷ

Last Updated:

കേസിലെ ഒന്നാം പ്രതിയായ മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു

കൊല്ലപ്പെട്ട അനിത, പ്രതികളായ പ്രബീഷും രജനിയും
കൊല്ലപ്പെട്ട അനിത, പ്രതികളായ പ്രബീഷും രജനിയും
ആലപ്പുഴയികാമുകനൊപ്പം ഗര്‍ഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ കാമുകിക്കും വധശിക്ഷ. കൈനകരി സ്വദേശിനി രജനിയ്ക്കാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മൂന്ന്, ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. മയക്കുമരുന്നു കേസിഒഡീഷയിലെ ജയിലിൽ കഴിയുന്ന രജനിയെ ശനിയാഴ്ച ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ശിക്ഷ വിധിക്കുകയായിരുന്നു.  ശിക്ഷ വിധക്കുന്നതിന് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്നായിരുന്നു രജനി പ്രതികരിച്ച്.
advertisement
ഒന്നാം പ്രതി പ്രബീഷിന് നൽകിയ അതേ ശിക്ഷ രജനിക്കും നൽകണമന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രബീഷിനെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും ജനിക്കെതിരെയും ചുമത്തിയിരുന്നു. കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയെങ്കിലും മറ്റൊരു കേസിജയിലിലായിരുന്നതിനാൽ രജനിയുടെ ശിക്ഷാവിധി മാറ്റി വയ്ക്കുകയായിരുന്നു.
ആലപ്പുഴ കൈനകരിയിൽ 2021 ജൂലായ് 9 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വിവാഹിതനായ പ്രബീഷ് വിവാഹിതകളായ അനിതയും, രജനിയുമായി ഒരേ സമയം അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗർഭിണിയായി. ഗർഭം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അനിത വഴങ്ങിയില്ല. തുടർന്നാണ് പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയത്.
advertisement
ആലപ്പുഴയിവന്നിറങ്ങിയ അനിതയെ രജനി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവിടെ വെച്ച് പ്രബീഷ് അനിതയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി.ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ രജനി അനിതയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. ഇതോടെ ബോധരഹിതയായി. അനിത മരിച്ചുവെന്ന് കരുതി ഇരുവരും ചേർന്നു മൃതദേഹം പൂക്കൈതയാറ്റിൽ ഉപേക്ഷിച്ചു.2021 ജൂലൈ പത്താം തീയതി ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയിൽ കാമുകനൊപ്പം ഗര്‍ഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ കാമുകിക്കും വധശിക്ഷ
Next Article
advertisement
ബുൾഡോസർ രാജ്: കേരള സിപിഎം നേതാക്കളുടെ ഇടപെടലിനെ എതിർത്തെന്ന വാർത്ത കർണാടക ഘടകം നിഷേധിച്ചു
ബുൾഡോസർ രാജ്: കേരള സിപിഎം നേതാക്കളുടെ ഇടപെടലിനെ എതിർത്തെന്ന വാർത്ത കർണാടക ഘടകം നിഷേധിച്ചു
  • കർണാടകയിലെ ബുൾഡോസർ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ കേരള സിപിഎം ഇടപെടലിനെ എതിർത്തെന്ന വാർത്ത നിഷേധിച്ചു.

  • പാർട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള അടിസ്ഥാന രഹിത വാർത്തകളാണെന്ന് കർണാടക സിപിഎം.

  • 150 വീടുകൾ തകർത്ത സംഭവത്തിൽ കേരള നേതാക്കൾ സന്ദർശനം നടത്തിയെങ്കിലും കർണാടക ഘടകം എതിർത്തിട്ടില്ല.

View All
advertisement