ഷൂട്ടിങ്ങിനായെടുത്ത വാടകവീട്ടിൽ വച്ച് 9 വയസ്സുകാരിയെ പീഡിപ്പിച്ച നടന് 136 വർഷം കഠിനതടവ്
- Published by:Sneha Reghu
- news18-malayalam
Last Updated:
പിഴത്തുകയിൽ നിന്നും 1,75,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു
കോട്ടയം: ഈരാറ്റുപേട്ടയിൽ സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ ഷൂട്ടിങ്ങിനായി വാടകയ്ക്കെടുത്ത വീട്ടിൽ പീഡിപ്പിച്ച കേസിൽ സിനിമ–സീരിയൽ നടന് കഠിന തടവ്. സിനിമ–സീരിയൽ നടനു 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും ശിക്ഷ. . സിനിമ-സീരിയൽ നടനായ കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി സ്വദേശി എം.കെ റെജിയെ (52) ആണ് ശിക്ഷിച്ചത്. 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയുമാണ് ശിക്ഷ.
ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ആണ് ശിക്ഷിച്ചത്. പിഴത്തുകയിൽ നിന്നും 1,75,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. 2023 മേയ് 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സിനിമാ ചിത്രീകരണത്തിനിടിയൽ ഷൂട്ടിങ്ങിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ വച്ച് സിനിമയിൽ അഭിനയിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ആയിരുന്ന റിച്ചാർഡ് വർഗീസ് കേസ് രജിസ്റ്റർ ചെയ്യുകയും, പിന്നീട് തിടനാട് എസ്.എച്ച്.ഓ ആയിരുന്ന പി.ജി രാജേഷ് തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് തിടനാട് എസ്.എച്ച്.ഓ ആയിരുന്ന പ്രശോക് കെ.കെ ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്.
advertisement
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യിൽ ഹാജരായി.
Location :
Kottayam,Kerala
First Published :
Feb 19, 2025 8:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷൂട്ടിങ്ങിനായെടുത്ത വാടകവീട്ടിൽ വച്ച് 9 വയസ്സുകാരിയെ പീഡിപ്പിച്ച നടന് 136 വർഷം കഠിനതടവ്








