ക്ലാസ്സ് റൂമില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസ്
- Published by:Arun krishna
- news18-malayalam
Last Updated:
ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദമായി പെരുമാറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു
മഥുര: ക്ലാസ്സ് റൂമില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ കേസ്. യുപിയിലെ മഥുരയിലാണ് സംഭവം നടന്നത്. ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദമായി പെരുമാറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഗോവിന്ദ് എന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടിയുടെ കൈയ്യില്‍ ബലമായി ഇയാള്‍ പിടിക്കുന്നതും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.
ഇയാള്‍ക്കെതിരെ വിദ്യാര്‍ത്ഥിനി നേരത്തെ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിട്ടപ്പോള്‍ ഇയാള്‍ വിദ്യാര്‍ത്ഥിയോട് അല്‍പ്പനേരം നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇയാള്‍ പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
advertisement
അതേസമയം പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോസികാലന്‍ പ്രദേശത്തെ ഒരു ഹൈസ്‌കൂളിലാണ് സംഭവം നടന്നത്.
അധ്യാപകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞു. പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Location :
Mathura,Mathura,Uttar Pradesh
First Published :
November 09, 2023 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ലാസ്സ് റൂമില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസ്