കൊച്ചി: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇമ്മാനുവലിനെതിരേ കൂടുതല്‍ പരാതികള്‍. പ്രഭാത സവാരിക്കിടെ പ്രതിയുടെ അതിക്രമം നേരിട്ടവരാണ് പരാതികളുമായി പൊലീസിനെ സമീപിക്കുന്നത്.
വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ അഞ്ച് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാലെണ്ണം എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലും ഒരെണ്ണം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലുമാണ്. പ്രതിയ്‌ക്കെതിരെ കാക്കനാട് അടക്കമുള്ള സ്ഥലങ്ങളിലും പരാതികളുണ്ട്. ഇതും പൊലീസ് പരിശോധിച്ച് വരുകയാണ്.
രാവിലെ സൗത്ത് പനമ്പള്ളി നഗര്‍ ഭാഗത്ത് പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെയാണ് ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത സ്‌കൂട്ടറില്‍ എത്തിയാണ് പ്രതി ശല്യപ്പെടുത്തിയിരുന്നത്. സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ പിടിച്ച് കടന്നുകളയുന്നതായിരുന്ന പ്രതിയുടെ രീതി. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടിക്കാന്‍ വല വിരിച്ചത്. എന്നാല്‍ ബൈക്കിന് നമ്പര്‍ ഇല്ലാത്ത വണ്ടിയില്‍ എത്തിയിരുന്ന പ്രതിയെ കുറിച്ച് സൂചന ലഭിക്കാതെ വന്നതോടെ പ്രത്യേക സംഘം രൂപീകരിച്ചത് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
നഗരങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സിസിടിവി ദൃശ്യം ശേഖരിച്ച് പരിശോധന നടത്തിയാണ് പ്രതിയെ കുറച്ചുള്ള ഏകദേശരൂപം പൊലീസ് മനസ്സിലാക്കിയത്. തുടര്‍ന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് തന്ത്രപരമായിട്ടാണ് പിടികൂടിയത്.
മൂവാറ്റുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സര്‍വീസ് എഞ്ചിനീയറാണ് ഇമ്മാനുവേല്‍. അറസ്റ്റിലായ ഇമാമാനുവലിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Arrest | വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു യുവതിക്ക് മുന്നിൽ നഗ്നത പ്രദര്‍ശനം; 32കാരൻ അറസ്റ്റിൽ
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു യുവതിക്ക് മുന്നിൽ നഗ്നത പ്രദര്‍ശനം (Show Nudity) നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Arrest). പട്ടാഴി സ്വദേശിനിയായ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വിരോധത്തില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസിൽ പട്ടാഴി രാജന്‍ നിവാസില്‍ രാജന്‍റെ മകൻ രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്. കുന്നിക്കോട് പൊലീസാണ് (Kerala Police) പ്രതിയെ അറസ്റ്റ് ചെയ്തത്.
പട്ടാഴി സ്വദേശിനിയായ യുവതിയോട് പ്രതി വിവാഹാഭ്യര്‍ത്ഥന നടത്തുകയും പിന്തുടര്‍ന്ന് ശല്യപെടുത്തി വരുകയുമായിരുന്നു. യുവതി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. ഇതോടെ യുവതി കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്നിക്കോട് എസ്.എച്ച് ഒ മുബാറക് ,എസ് ഐ വൈശാഖ് കൃഷ്ണന്‍ എസ് ഐ ഫൈസല്‍. സി.പി.ഒ മരിയകുട്ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.