നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Campus Murder | ഇടുക്കിയിൽ SFI പ്രവർത്തകനെ കുത്തിക്കൊന്നു; പിന്നിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസുകാരെന്ന് എസ്എഫ്ഐ

    Campus Murder | ഇടുക്കിയിൽ SFI പ്രവർത്തകനെ കുത്തിക്കൊന്നു; പിന്നിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസുകാരെന്ന് എസ്എഫ്ഐ

    പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധീരജിന്റെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നും എസ്‌ഐഫ്‌ഐ

    Dheeraj

    Dheeraj

    • Share this:
      തൊടുപുഴ: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. സംഘര്‍ഷത്തിനിടെയാണ് കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി ധീരജ് എന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകൻ കൊല്ലപ്പെട്ടത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാംപസിന് അകത്ത് കെഎസ്‌യു- എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു.

      കൊലപാതകത്തിന് പിന്നില്‍ കെഎസ്‌യു- യൂത്ത് കോൺഗ്രസുകാരാണെന്ന് ആരോപിച്ച് എസ്‌എഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്. പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധീരജിന്റെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നും എസ്‌ഐഫ്‌ഐ നേതൃത്വം ആരോപിക്കുന്നു.

      തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കേരള സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഇന്ന് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ധീരജിനെ കുത്തിയവര്‍ കൃത്യം നടത്തിയ ശേഷം കാംപസിന് അകത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റുവീണ ധീരജിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാര്‍ഥിയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

      തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് കൊലപാതകത്തിന് കാരണമെന്ന് എസ് എഫ് ഐ ആരോപിക്കുന്നു. പൈനാവിലെ എഞ്ചിനിയറിങ് കോളേജ് കാംപസിൽവെച്ച് കുത്തേറ്റ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഗുരുതരമാണ്. യാതൊരു പ്രശ്‌നവും കാംപസില്‍ ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം പുറത്തു നിന്നവര്‍ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നും എസ്‌എഫ്‌ഐ ആരോപിക്കുന്നു.

      Also Read- Wife Swapping | 5000 ഗ്രൂപ്പ് അംഗങ്ങൾ, വിവാഹം കഴിഞ്ഞ് ഒരു വർഷം ആകാത്തവരും 20 വർഷം കഴിഞ്ഞവരും അംഗങ്ങൾ; പങ്കാളിയെ കൈമാറുന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

      തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം നടന്നത്. ധീരജിനെ കൂടാതെ മറ്റൊരു എസ്‌എഫ്‌ഐ പ്രവര്‍ത്തകനും കുത്തേറ്റു. ഇരുവരെയും ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ധീരജിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള മറ്റൊരു വിദ്യാർഥിയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. വിവരം അറിഞ്ഞ് സിപിഎം ജില്ലാ നേതാക്കൾ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്.

      Updating...
      Published by:Anuraj GR
      First published: