നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മാനസികവിഭ്രാന്തിയുള്ള എണ്‍പത്താറുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ അറുപതുകാരിയായ മരുമകള്‍ അറസ്റ്റില്‍

  മാനസികവിഭ്രാന്തിയുള്ള എണ്‍പത്താറുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ അറുപതുകാരിയായ മരുമകള്‍ അറസ്റ്റില്‍

  നളിനാക്ഷിയെ ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച ശേഷം ഉലക്ക കൊണ്ട് തലയ്ക്കടിച്ച് മുറിപ്പെടുത്തിയശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു

  കൊല്ലപ്പെട്ട നളിനാക്ഷി, അറസ്റ്റിലായ രാധാമണി

  കൊല്ലപ്പെട്ട നളിനാക്ഷി, അറസ്റ്റിലായ രാധാമണി

  • Share this:
  കൊല്ലം: മാനസികവിഭ്രാന്തിയുള്ള എണ്‍പത്താറുകാരിയായ അമ്മായിഅമ്മയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടക്കുപുറം ചാപ്രായില്‍ വീട്ടില്‍ നളിനാക്ഷി(86)യെ ആണ് മരുകള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. പ്രതിയായ രാധാമണിയെ(60) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

  വീട്ടിലെ കിടപ്പു മുറിയില്‍ വച്ച് പുലര്‍ച്ചെ ഒരു മണിക്ക് ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച ശേഷം ഉലക്ക കൊണ്ട് തലയ്ക്കടിച്ച് മുറിപ്പെടുത്തിയശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. മാനസിക വിഭ്രാന്തിയുള്ള നളിനാക്ഷി തന്റെ സൈ്വര്യജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്നതിനാലാണ് രാധാമണി നളിനാക്ഷിയെ കൊലപ്പെടുത്തിയത്.

  നളിനാക്ഷി പൊള്ളലേറ്റ് വീട്ടില്‍ കിടക്കുന്നതായി കരുനാഗപ്പള്ളി പോലീസിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നു. ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയാണുണ്ടായത്.

  നളിനാക്ഷി മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തതാണെനന്നാണ് ബന്ധുക്കള്‍ മൊഴി നല്‍കിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ സമയത്ത് പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ളവര്‍ അതേ അഭിപ്രായം പറഞ്ഞിരുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ് വെളയില്‍ നളിനാക്ഷിയുടെ തലയിലെ മുറിവ് പൊലീസിന് സംശയം ഉണ്ടാക്കിയിരുന്നു. ഇതിനെതുടര്‍ന്ന് പൊലീസ് രഹസ്യമായി അന്വേഷണം നടത്തിവരുകയായിരുന്നു.

  പരിസരവാസികളില്‍ നിന്നും മറ്റും വിവരം ശേഖരിക്കുന്നതിനായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്.ഐ ധന്യ , ഗ്രേഡ് എസ്.ഐ സിദ്ദിഖ് എന്നിവര്‍ അന്വേഷണം ആരംഭിച്ചു. നാട്ടുകാരില്‍ നിന്നും കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട നളിനാക്ഷിയും രാധാമണിയും തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്നും പലപ്പോഴും ദേഹോപദ്രവം ഏല്‍പിക്കാറുണ്ടെന്നും വിവരം ലഭിച്ചു. കൊല്ലപ്പെട്ട നളിനാക്ഷിയുടെ തലക്കേറ്റ മുറിവ് മണ്ണെണ്ണ ഒഴിച്ച് കത്തിയ സമയത്ത് തല ഭിത്തിയില്‍ കൊണ്ടിടിച്ചതില്‍ വച്ചാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരുന്നത്.

  Also Read-Murder| തിരുവനന്തപുരത്ത് മദ്യലഹരിയിൽ കൊലപാതകം; 80 കാരനെ മകൻ അടിച്ച് കൊന്നു

  ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവാണെന്ന് കൃത്യമായി മനസ്സിലാക്കിയ പോലീസ് കഴിഞ്ഞ ഒരാഴ്ചയായി ശാസ്ത്രീയമായ രീതിയില്‍ തെളിവുകള്‍ ശേഖരിച്ച് തുടങ്ങിയതോടെ കൊലപാതകമാണെന്ന് കൃത്യമായി ബോദ്ധ്യപ്പെടുകയായിരുന്നു.

  കൊല്ലം സിറ്റി ജില്ലാപോലീസ് മേധാവി ടി. നാരായണന്‍ ഐ.പി .എസിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ SHO G. ഗോപകുമാര്‍ എസ്.ഐ.മാരായ വിനോദ്കുമാര്‍ , ധന്യ , ഗ്രേഡ് എസ്.ഐ മാരായ സിദ്ദിഖ് , കലാധരന്‍ , എസ്.സി.പി.ഒ. സീമ , സി.പി.ഒ. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയായ രാധാമണിയെ അറസ്റ്റ് ചെയ്തത് .

  Also Read-പാലക്കാട് ഇരട്ട സഹോദരികളെയും സുഹൃത്തുക്കളെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം

  പ്രതിയായ രാധാമണി നേരത്തെ ചാരായം വാറ്റിയ കേസ്സിലും ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട് . പ്രതിയെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
  Published by:Jayesh Krishnan
  First published:
  )}