ഇന്റർഫേസ് /വാർത്ത /Crime / Murder| കൊല്ലത്തെ 80 കാരിയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍; മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Murder| കൊല്ലത്തെ 80 കാരിയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍; മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Murder| കൊല്ലത്തെ 80 കാരിയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍; മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

അമ്മുക്കുട്ടി അമ്മയെ മകന്‍ അനി മോഹന്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

  • Share this:

കൊല്ലം (Kollam) ചടയമംഗലം (Chadayamangalam) മണിയന്‍മുക്കില്‍ 80 കാരിയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍. മണിയന്‍ മുക്ക് സ്വദേശിനിയായ അമ്മുക്കുട്ടി അമ്മയുടെ മരണത്തിലാണ് മകന്‍ അനി മോഹന്‍ എന്ന അനീഫ് മുഹമ്മദ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് അറസ്റ്റ്. മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി.

അമ്മുക്കുട്ടി അമ്മയെ മകന്‍ അനി മോഹന്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അഞ്ചു മാസങ്ങള്‍ക്ക് മുന്‍പുള്ള ദൃശ്യങ്ങളാണിത്. മര്‍ദ്ദനമേറ്റ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അമ്മുക്കുട്ടി അമ്മയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിറ്റേദിവസം തന്നെ ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുവന്നു. ശേഷം അമ്മ പൂര്‍ണമായും കിടപ്പിലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.

തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അമ്മുകുട്ടി അമ്മ മരണപ്പെട്ടത്. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മാസങ്ങള്‍ക്കു മുൻപ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. അമ്മുക്കുട്ടി അമ്മയെ മകന്‍ സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നു എന്നും ജോലിക്ക് പോകുമ്പോള്‍ അമ്മയെ വീട്ടില്‍ അടച്ചിടുമായിരുന്നു എന്നും അയല്‍വാസികള്‍ മൊഴി നല്‍കി.

അമ്മ ആഹാരം കഴിക്കാത്തതിനാല്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

വിവാഹ വാഗ്ദാനം നല്‍കി 15കാരിയെ പീ‍ഡിപ്പിച്ചു; പള്ളിയിലെ ഉസ്താദിന് 25 വര്‍ഷം കഠിനതടവ്

വിവാഹ വാഗ്ദാനം (Promise of marriage) നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച (rape) കേസില്‍ പ്രതിയായ മുസ്ലിം പള്ളിയിലെ ഉസ്താദിന് (Madrasa Teacher) 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ബീമാപ്പള്ളി (Beemapalli) മാണിക്യവിളാകം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി (Special Fast Track Court) ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.

2018 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അനിയത്തിയുടെ കൂട്ടുകാരിയാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി. ഈ സമയം ഇവര്‍ തമ്മില്‍ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രതി നിര്‍ബന്ധിച്ചപ്പോള്‍ കുട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് വിവാഹം കഴിച്ച് കൊള്ളാമെന്ന് പറഞ്ഞ് പ്രതി പ്രലോഭിപ്പിച്ച് പല തവണ പീഡിപ്പിച്ചു. പ്രതി പള്ളിയിലെ ഉസ്താദ് ആയതിനാല്‍ ചതിക്കില്ലായെന്ന വിശ്വാസത്തിലായിരുന്നു പെണ്‍കുട്ടി.

എന്നാല്‍ കുട്ടിയെ പല തവണ പീഡിപ്പിച്ചതിന് ശേഷം പ്രതി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഇത് ചോദിക്കാന്‍ എത്തിയ പെണ്‍ക്കുട്ടിയോട് പ്രതി മോശമായി പെരുമാറി. ഇതില്‍ മനംനൊന്ത് 2018 ഡിസംബര്‍ 13ന് അര്‍ധരാത്രി പ്രതിയുടെ വീടിന്റെ മുകളില്‍ കയറി കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതി കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു.

ഒടുവില്‍ പൂന്തുറ പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കിയപ്പോഴാണ് പ്രതിതന്നെ പീഡിപ്പിച്ച വിവരം കുട്ടി പുറത്ത് പറഞ്ഞത്.

സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍‌ എസ് വിജയ് മോഹന്‍ ഹാജരായി. പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. പ്രതി ഇത്തരം കുറ്റം ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നുണ്ട്. കുട്ടിക്ക് സര്‍ക്കാരും നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നുണ്ട്.

First published:

Tags: Kollam Crime news, Murder