Murder |മദ്യപിച്ച് വീട്ടിലെത്തി അമ്മയെ മര്‍ദിച്ചു; മകന്‍ അച്ഛനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു

Last Updated:

മദ്യപിച്ച് വീട്ടിലെത്തി അമ്മയെ മര്‍ദിച്ച അച്ഛനെ മകന്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊന്നു.

ഓമന്ത് രാജന്‍
ഓമന്ത് രാജന്‍
പഴനി: മദ്യപിച്ച് വീട്ടിലെത്തി അമ്മയെ മര്‍ദിച്ച അച്ഛനെ മകന്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊന്നു. ചത്രപട്ടി മുല്ലൈ നഗറില്‍ ഓമന്ത് രാജനാണ് (48) കൊല്ലപ്പെട്ടത്.
ഇയാള്‍ മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസവും മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ മര്‍ദിച്ചു.
17 കാരനായ മകന്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് മകന്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അച്ഛനെ അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓമന്ത് രാജനെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Murder for Bull | ചേട്ടനോട് പറയാതെ കാളയെ വിറ്റു; അനിയനെ തലയ്ക്കടിച്ച് കൊന്നു
മുംബൈ: നാഗ്പൂരില്‍ സഹോദരനോട് പറയാതെ കാളയെ ( Bull)  വിറ്റതിന് യുവാവിനെ കൊലപ്പെടുത്തി. 32കാരനായ വിജയ് ഡെക്കേറ്റിനെ  മൂത്ത സഹോദരനും സഹോദര പുത്രനും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചും കല്ല് കൊണ്ട് ഇടിപ്പിച്ചുമാണ് പ്രതികള്‍ കൊല നടത്തിയത്.
advertisement
ഹന്‍സ് രാജിനെ അറിയിക്കാതെ അറിയിക്കാതെ സഹോദരൻ കാളയെ വിറ്റതാണ് കൊലപ്പെടുത്തുന്നതിനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മരിയാളുടെ സഹോദരനായ ഹന്‍സ് രാജ് (58) മകന്‍ പ്രണയ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Arrest | കൊല്ലത്ത് മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി ; യുട്യൂബർ അറസ്റ്റിൽ
കൊല്ലം: മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ പ്രതിതകള്‍ പിടയില്‍. ഏരൂര്‍ പൊലീസാണ് (Police) പ്രതികളെ പിടികൂടിയത്. കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.
advertisement
'ഹംഗ്‌റി ക്യാപ്റ്റന്‍' എന്ന യുട്യൂബ് ചാനലിലൂടെ പാചകരീതി പരിചയപ്പെടുത്തുന്നതിന് പശുവിന്റെയും ആടിന്റെയും ഇറച്ചി ഇവർ ഉപയോഗിച്ചിരുന്നു.
11ാം മൈല്‍ കമ്പംകോട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയായക്കുകയായിരുന്നു. മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങളെ രാത്രിയില്‍ കൊന്ന് ഇറച്ചി ആക്കുകയായണ് ഇവര്‍ ചെയ്തിരുന്നത്. മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവ പോലീസ് കണ്ടെടുത്തു.
അതേ സമയം അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder |മദ്യപിച്ച് വീട്ടിലെത്തി അമ്മയെ മര്‍ദിച്ചു; മകന്‍ അച്ഛനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement