ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല; അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവ്
- Published by:Sarika N
- news18-malayalam
Last Updated:
അവിവാഹിതനായ പ്രതി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി പ്രണയത്തിലായിരുന്നു
തിരുവനന്തപുരം: ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ അമ്മയെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും പിഴയും. തിരുവനന്തപുരം വക്കം നിലമുക്ക് പൂച്ചാടിവിള വീട്ടിൽ വിഷ്ണുവിനാണ് അമ്മ ജനനിയെ കൊലപ്പെടുത്തിയ കേസിൽ തടവും 50,000 രൂപ പിഴ ശിക്ഷയും ലഭിച്ചിരിക്കുന്നത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറ് മാസം കഠിന തടവ് അനുഭവിക്കണം. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. രേഖയാണു പ്രതിയെ ശിക്ഷിച്ചത്.
2023 ഏപ്രില്‍ 22ന് അര്‍ദ്ധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവിവാഹിതനായ വിഷ്ണു വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം എതിർത്തതിനാണ് പ്രതി അമ്മയെ കൊലപ്പെടുത്തിയത്. പ്രതി അമ്മയുടെ തല പിടിച്ചു ചുമരില്‍ ശക്തിയായി പലതവണ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. പിന്നാലെ വിഷ്ണു തന്നെയാണ് ബഹളം വെച്ച് നാട്ടുകാരെ വിവരം അറിയിച്ചത്.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 22, 2025 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല; അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവ്