Murder | ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് മകന്റെ ആത്മഹത്യ ശ്രമം
- Published by:Naveen
- news18-malayalam
Last Updated:
മനോദൗര്‍ബല്യമുള്ള മുഹമ്മദലി, ഏറെ നാളായി ചികിത്സയിലാണ്
കോഴിക്കോട്: വീട്ടില്‍ ഉറങ്ങാന്‍ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് മകന്റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് ഇരിങ്ങണ്ണൂര്‍ മുടവന്തേരി റോഡില്‍ കുഞ്ഞിപ്പുര മുക്കിലെ സ്റ്റേഷനറി കടയില്‍ ജോലിക്കാരനായ പറമ്പത്ത് സൂപ്പി (62) ആണ് മരിച്ചത്. മകന്‍ മുഹമ്മദലിയെ (31) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10.45 നാണ് സംഭവം.
വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുഹമ്മദലിയുടെ ആരോഗ്യനില ഗുരുതരമെന്നാണ് വിവരം. സൂപ്പിയുടെ ഭാര്യ നഫീസ, മറ്റൊരു മകൻ മുനീർ എന്നിവർക്കും പരിക്കുണ്ട്. അക്രമം തടയുന്നതിനിടെയാണ് ഇവർക്ക് പരിക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
മനോദൗര്‍ബല്യമുള്ള മുഹമ്മദലി, ഏറെ നാളായി അസുഖത്തിനുള്ള ചികിത്സയിലാണ്. സൂപ്പിയുടെ മറ്റൊരു മകള്‍ മുനീറ ഭർത്താവിന്റെ വീട്ടിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മൂന്ന് പേർ കൂടി അറസ്റ്റിൽ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ അഗളി സ്വദേശി പ്രവാസി യുവാവ് അബ്ദുൽ ജലീൽ കൊലക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതി യഹിയയെ രക്ഷപ്പെടാൻ സഹായിക്കുകയും സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 8 ആയി.
advertisement
കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍(34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മല്‍ എന്ന റോഷന്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നബീലിന്റെ ഭാര്യാ സഹോദരനാണ് അജ്മൽ.
കൃത്യത്തിന് ശേഷം യഹിയക്ക് ഒളിവില്‍ പോകുന്നതിന് അങ്ങാടിപുറത്ത് മൊബൈല്‍ഫോണും സിംകാര്‍ഡും എടുത്ത് കൊടുത്ത് രഹസ്യകേന്ദ്രത്തില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനുമാണ് മൂന്നു പേരേയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 19 ആം തീയതി യഹിയയ്ക്ക് പുതിയ സിംകാര്‍ഡും മൊബൈല്‍ഫോണും എടുത്ത് കൊടുത്തത് നബീലാണ്. നബീലിന്‍റെ ഭാര്യാസഹോദരനായ അജ്മൽ ആണ് സിം കാര്‍ഡ് സ്വന്തം പേരില്‍ എടുത്ത് കൊടുത്തത്.
advertisement
പാണ്ടിക്കാട് വളരാട് രഹസ്യകേന്ദ്രത്തില്‍ ഒളിത്താവളമൊരുക്കിക്കൊടുത്തതിനും പാര്‍പ്പിച്ചതിനുമാണ് മരക്കാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മരക്കാര്‍ പാണ്ടിക്കാട് സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായി ജയില്‍ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയതാണ്. മുഖ്യപ്രതി യഹിയ അടക്കം ഉള്ള മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
പ്രതികളെ സംരക്ഷിക്കുന്നവര്‍ക്കെതിരേയും സഹായം ചെയ്യുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണസംഘത്തലവന്‍ കൂടിയായ ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരെയടക്കം അഞ്ചുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്കപ്പറമ്പ് സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ അൽത്താഫ് വയസ്, ആക്കപ്പറമ്പ് കല്ലിടുമ്പ് സ്വദേശി ചോലക്കൽ വീട്ടിൽ റഫീഖ് മുഹമ്മദ് മുസ്തഫ എന്ന മുത്തു, എടത്തനാട്ടുക്കര സ്വദേശി പാറക്കോട്ടു വീട്ടിൽ അനസ് ബാബു എന്ന മണി, പൂന്താനം സ്വദേശി കോണികുഴിയിൽ വീട്ടിൽ മുഹമ്മദ് അബ്ദുൽ അലി എന്ന അലിമോൻ, പൂന്താനം കൊണ്ടി പറമ്പ് സ്വദേശി പുത്തൻ പരിയാരത്ത് വീട്ടിൽ മണികണ്ഠൻ എന്ന ഉണ്ണി എന്നിവർ ആണ് അറസ്റ്റിലായത്.
Location :
First Published :
May 23, 2022 7:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് മകന്റെ ആത്മഹത്യ ശ്രമം









