• HOME
  • »
  • NEWS
  • »
  • crime
  • »
  • കല്യാണം വിളിക്കാത്തതിന് വീടിനുനേരെ കല്ലെറിഞ്ഞ യുവാവ് വെട്ടേറ്റ് മരിച്ചു

കല്യാണം വിളിക്കാത്തതിന് വീടിനുനേരെ കല്ലെറിഞ്ഞ യുവാവ് വെട്ടേറ്റ് മരിച്ചു

പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കൊല്ലപ്പെട്ട ബിനു

കൊല്ലപ്പെട്ട ബിനു

  • Share this:

    കോട്ടയം: കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.

    Also Read- ഐ എ എസ് ട്രെയിനി ചമഞ്ഞ് വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് 30 ലക്ഷം തട്ടിയ 29കാരൻ അറസ്റ്റിൽ

    ശരീരമാസകലം വെട്ടേറ്റ ബിനു കോട്ടയം മെഡിക്കൽ കോളജിൽ പുലർച്ചെ മരിച്ചു. കൊല്ലപ്പെട്ട ബിനു കല്യാണം ക്ഷണിക്കാത്തതിന് സെബാസ്റ്റ്യന്റെ വീടിനു നേരെ കല്ലെറിഞ്ഞിരുന്നുവെന്നും വിഷ്ണുവിനെ ഭാര്യയുടെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയതും അക്രമത്തിന് കാരണമായെന്നും പൊലീസ് പറയുന്നു.

    Published by:Rajesh V
    First published: